General News

മാവേലിക്കര കോടതിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം

Thu, Sep 01, 2016

Arabianewspaper 386
മാവേലിക്കര കോടതിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം

മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത ടെലിഫോണ്‍ സന്ദേശം. മാവേലിക്കര പോലീസ് സ്റ്റേഷനിലേക്കാണ് കോള്‍ വന്നത്.


ഇതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നും ബോംബ് സ്‌കാഡും വിദഗ്ദ്ധ പോലീസ് സംഘവും മാവേലിക്കര കോടതിയിലെത്തി പരിശോധന നടത്തി.


കോടതിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.


പരിശോധനയില്‍ ബോംബ് കണ്ടെത്തായില്ല. ഫോണ്‍ വിളിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷണം നടത്താന്‍ സൈബര്‍ സെല്ലിനോട് ആലപ്പുഴ എസ്പി ഉത്തരവിട്ടു.

Tags : Bomb 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ