Vehicle News

ജീപ്പ് ഇന്ത്യയില്‍, റാംഗളര്‍ അണ്‍ലിമിറ്റഡിന് 71 ലക്ഷം , ഗ്രാന്‍ഡ് ചെറൊക്കിക്ക് ഒരു കോടിയിലേറെ

Tue, Aug 30, 2016

Arabianewspaper 541
ജീപ്പ് ഇന്ത്യയില്‍, റാംഗളര്‍ അണ്‍ലിമിറ്റഡിന് 71 ലക്ഷം , ഗ്രാന്‍ഡ് ചെറൊക്കിക്ക് ഒരു കോടിയിലേറെ twitter.com/Jeep

ജീപ്പ് കാണാത്തവരും കയറാത്തവരും ഇല്ല. എന്നാല്‍, ജീപ്പ് എന്ന ബ്രാന്‍ഡ് നെയിം ഒരു വിഭാഗം വാഹനത്തിന്റെ തന്നെ വിളിപ്പേരായതിനു പിന്നിലുള്ള കമ്പനി ഇതാദ്യമായി ഇന്ത്യയില്‍ എത്തുന്നു.


ജീപ്പ് എന്ന പാവങ്ങളുടെ എസ് യുവി ഇന്ത്യിലുള്ളവര്‍ അറിയുന്നത് മഹീന്ദ്ര കമ്പനിയുടെ വാഹനത്തിലൂടെയാണ്. മലമ്പ്രദേശങ്ങളിലെ യാത്രയ്ക്ക് മഹീന്ദ്രയുടെ കമാന്‍ഡര്‍ പോലുള്ള വാഹനമാണ് നമ്മള്‍ക്ക് ജീപ്പ്.


എന്നാല്‍, ജീപ്പ് എന്ന ഒറിജനല്‍ ബ്രാന്‍ഡ് ഇതാദ്യമായി ഇന്ത്യയില്‍ എത്തുകയാണ്, ഗ്രാന്‍ഡ് ചെറോക്കി, റാംഗളര്‍ അണ്‍ ലിമിറ്റഡ് എന്നിവയാണ് ഇന്ത്യയിലെത്തുന്നത്. 71 ലക്ഷം മുതലാണ് വില. ഗ്രാന്‍ഡ് ചെറൊക്കി എസ്ആര്‍ടി യും ഇതിനൊപ്പം ഉണ്ട്.


ഗ്രാന്‍ഡ് ചെറൊക്കി എസ്ആര്‍ടിക്ക് വില ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ്. കഴിഞ്ഞ ഡെല്‍ഹി ഓ്‌ട്ടോ എക്‌സ്‌പോയില്‍ ഈ വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മൂന്നു ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് വി6 ഡീസല്‍ എഞ്ചിനുള്ള ഗ്രാന്‍ഡ് ചെറൊക്കിക്ക് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണുള്ളത്.


പെട്രോള്‍ വേര്‍ഷനും താമസിയാതെ എത്തും,.


 


Tags : Jeep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ