General News

സൗദിയില്‍ ജോലി നഷ്മായവര് സെപ്തംബര്‍ 25 നകം മടങ്ങണം -സുഷമ സ്വരാജ്

Mon, Aug 29, 2016

Arabianewspaper 694
സൗദിയില്‍ ജോലി നഷ്മായവര് സെപ്തംബര്‍ 25 നകം മടങ്ങണം -സുഷമ സ്വരാജ്

സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട് കഴിയുന്നവര്‍ സെപ്തംബര്‍ 25 നകം നാട്ടിലേക്ക് മടങ്ങണമെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്. ഇവര്‍ക്ക് ശമ്പളം ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരം അവകാശ വാദങ്ങള്‍ക്കുള്ള അപേക്ഷ എംബസി വഴി സൗദി തൊഴില്‍ മന്ത്രാലയത്തിന് നല്‍കണം.


മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ സൗജന്യമായി തിരികെ നാട്ടിലെത്തിക്കും. കമ്പനികള്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ശമ്പളക്കുടിശിക ഉള്‍പ്പെടുള്ള നഷ്ടപരിഹാരത്തുകകള്‍ തൊഴില്‍ മന്ത്രാലയത്തെ ഏല്‍പ്പിക്കുന്ന മുറയ്ക്ക് തൊഴിലാളികള്‍ക്ക് പണം കേന്ദ്ര സര്‍ക്കാര്‍ എത്തിക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു.


സെപ്തംബര്‍ 25 നു മുമ്പായി മടങ്ങാന്‍ താല്‍പര്യമില്ലാത്ത തൊഴിലാളികള്‍ സ്വന്തം നിലയില്‍ താമസം, ഭക്ഷമം, മടക്കയാത്രക്കുള്ള ചെലവ് എന്നിവ സജ്ജമാക്കണമെന്നും സുഷമ സ്വരാജ് പറഞ്ഞു. മടക്കികൊണ്ടുവരുന്നവരെ മുംബൈ, ഡെല്‍ഹി എന്നിവടങ്ങളിലേക്കാണ് എത്തിക്കുന്നത്. ഇവിടെ നിന്നും സംസ്ഥാനങ്ങളിലേക്ക് പോകേണ്ടവരെ അതാത് സംസ്ഥാനങ്ങളാണ് വീട്ടില്‍ എത്തിക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കേരളത്തിലെ നോര്‍ക്ക ഏജന്‍സി മലയാളികള്‍ മടങ്ങിയെത്തിയാല്‍ ഇവരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ചിലവ് വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.


തൊഴില്‍ പ്രശ്‌നം പരിഹരിക്കാനും ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്ക് താമസം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും വിദേശ കാര്യ സഹമന്ത്രി വി കെ സിംഗ് രണ്ടു വട്ടം സൗദിയിലെത്തിയിരുന്നു. സൗദി സര്‍ക്കാര്‍ തൊഴിലാലികള്‍ക്കായി പത്തു കോടി റിയാലിന്റെ പാക്കേജ് പ്രഖ്യാപിക്കുകയും തൊഴില്‍ പ്രശ്‌നം രമ്യമായി പരിഹരിച്ച് തൊഴിലാളികളുടെ ശമ്പള കുടിശികയും മറ്റ് ആനൂകുല്യങ്ങളും വാങ്ങി നല്‍കാമെന്ന് ഉറപ്പും നല്‍കി. എന്നാല്‍, ഭൂരിഭാഗം തൊഴിലാളികളും സൗദിയില്‍ തന്നെ തങ്ങുകയാണ്. പലരും മറ്റ് ജോലികള്‍ ലഭിക്കുമൊയെന്ന അന്വേഷണത്തിലാണ്. മടങ്ങിയെത്തിയാലും നാട്ടില്‍ തൊഴില്‍ ലഭിക്കാനുള്ള സാധ്യതയില്ലാത്തതാണ് ഇവരെ സൗദിയില്‍ തന്നെ തങ്ങാന്‍ പ്രേരിപ്പിക്കുന്ന്ത.


തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവര്‍ക്ക് നാട്ടില്‍ പുനരധിവാസത്തിനുള്ള പാക്കേജ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കാത്തതാണ് ഇവരെ ആശങ്കയിലാഴ്ത്തുന്ന്ത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ