Vehicle News

ഇലക്ട്രിക് കാര്‍ ടെസ്‌ലയുടെ ഫാമിലി സെഡാന്‍ ഇന്ത്യയിലേക്കും

Sun, Aug 21, 2016

Arabianewspaper 1313
ഇലക്ട്രിക് കാര്‍ ടെസ്‌ലയുടെ ഫാമിലി സെഡാന്‍  ഇന്ത്യയിലേക്കും

ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ് ലയുടെ സ്‌പോര്‍ട്‌സ്. ലക്ഷ്വറി മോഡലുകള്‍ക്കു ശേഷം ഫാമിലി സെഡാന്‍ ഉടന്‍ ഇറങ്ങും. പരിസ്ഥിതി സൗഹൃദ കാറുകള്‍ക്ക് പ്രിയം വര്‍ദ്ധിച്ചതോടെയാണ് ടെസ്‌ലയ്ക്ക് വില്പന കുടിയത്. ഓട്ടോ പൈലറ്റ് സജ്ജീകരണം ഉള് പുതിയ മോഡലിന് ഡ്രൈവര്‍ലെസ് കാറിന്റെ സവിശേഷതകളാണ് ഉള്ളത്. ഇന്ത്യയിലെത്തുന്ന കാറിന് ഇതിനകം ഒരു ലക്ഷത്തിലേറെ പ്രീ ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞു. 2017 ലാണ് ടെസ് ല മോഡല്‍ 3 എത്തുന്നത്.


രൂപകല്പനയിലും മികവിലും മറ്റ് കാറുകളെ കവച്ചു വെയ്ക്കുന്നവയാണ് ടെസ് ലയുടെ കാറുകള്‍. മറ്റു കാറുകള്‍ക്ക് എഞ്ചിന്‍, ഇന്ധന ടാങ്ക് എന്നിവയ്ക്ക് അധിക സ്ഥലം ആവശ്യമുണ്ടെങ്കില്‍ ടെസ് ലയ്ക്ക് ഇന്ധ ടാങ്ക് ഇല്ല. എഞ്ചിന്‍ സ്ഥാപിച്ചിരിക്കുന്നത് വളരെ കുറഞ്ഞ സ്ഥലത്താണ് ഇതിനാല്‍ പിന്‍വശത്ത് എന്ന പോലെ മുന്നിലും ലഗേജ് സ്‌പേസ് ഉണ്ട്.


എഞ്ചിനും, ബാറ്ററി പായ്ക്കും പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്നതിനാല്‍ എഞ്ചിന്‍ ബേ ലഗേജ് സ്‌പേസ് ആയി മാറിയിരിക്കുകയാണ്. ഡീസല്‍. പെട്രോള്‍ ടാങ്ക് ഇല്ലാത്തിനാല്‍ ബുട്ട് സ്‌പേസും ധാരാളം.


കാറിന്റെ ഇന്‍സ്ട്രുമെന്റ് പാനല്‍ 17 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീനാണ്. ഈ ടച്ച് സ്‌ക്രീന്‍ കണ്‍ട്രോളില്‍ എല്ലാ നിയന്ത്രണങ്ങളും ലഭിക്കുന്നു. ആകെയുള്ള നോബ്-ബട്ടണ്‍ ഹസാര്‍ഡ് ലൈറ്റ് മാത്രമാണ്. സ്പീഡോ മീറ്റര്‍ ഉള്‍പ്പടെയുള്ള എല്ലാം ഡിജിറ്റല്‍ സ്‌ക്രീനിലാണ് തെളിയുക.


ടെസ് ലയ്ക്ക് മെക്കാനിക്കല്‍ മെയിന്റന്‍സ് മറ്റു കാറുകളെ അപേക്ഷിച്ച് ഇല്ല. സ്‌ഫോട് വെയറിലുടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ് 80 ശതമാനവും.


ഡോറുകള്‍ തുറക്കുന്നത് പുഷ് ബട്ടണുകള്‍ ഉപയോഗിച്ചാണ്. എഞ്ചിന്‍ ബേ, ബുട്ട് എന്നിവ തുറക്കുന്നത് റിമോട്ട് ഉപയോഗിച്ചുമാണ്. സിലിണ്ടറിക്കല്‍ ബാറ്ററിയാണ് ടെസ് ല ഉപയോഗിക്കുന്നത്. നിക്കല്‍ -കോബാള്‍ട്ട്-അലുമിനിയം-ലിഥിയം ബാറ്ററികളാണ് ഇവയിലുള്ളത്. എട്ടു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഫുള്‍ ബാറ്ററി ചാര്‍ജാകും. 613 കിലോമീറ്ററോളം ദുരം യാത്ര ചെയ്യാം. 35,000 യുഎസ് ഡോളറാണ് ( ഏകദേശം 24 ലക്ഷം രുപ) ഇതിന് അമേരിക്കയിലെ വില. ഇന്ത്യയില്‍ കാറിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ആയിരം ഡോളര്‍ ( ഏകദേശം 64,000 രൂപ) നല്‍കി ബുക്കു ചെയ്യുന്നവര്‍ക്ക് കാര്‍ 2017 അവസാനത്തോടെ ലഭ്യമാകും.


മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ടെസ് ല കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് തങ്ങളുടെ പദ്ധതിയെന്ന് കമ്പനി സിഇഒ എലന്‍ മസ്‌ക് ഈ വര്‍ഷം ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ടെസ് ലയുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും കാലിഫോര്‍ണിയയിലെ ടെസ് ല ആസ്ഥാനം സന്ദര്‍ശിച്ച് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലം അനുവദിച്ച് നല്‍കുകയും ചെയ്തു.


മഹാരാഷ്ട്ര, ഗുജറാത്ത്, ചെന്നൈ എന്നീ തുറുമുഖങ്ങള്‍ക്ക് സമീപമാണ് കാര്‍ കയറ്റുമതി കുടി ലക്ഷ്യമിട്ട് സ്ഥലം നല്‍കുന്നത്.


Advertisement here

Like Facebook Page :
 

Related Videos


Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ