Local News

ബിജെപി പ്രവര്‍ത്തകന്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

Sun, Aug 21, 2016

Arabianewspaper 397
ബിജെപി പ്രവര്‍ത്തകന്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു
കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. കൂത്തൂപറമ്പ് കോട്ടയം പൊയിലില്‍ ദീക്ഷിത് (26) ആണു മരിച്ചത്. ബോംബ് നിര്‍മാണത്തിനിടെയാണ് മരണമെന്ന് പോലീസ് പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ ദീക്ഷിത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ഒന്നാം നിലിയിലെ മുറിയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. കൈകളും നെഞ്ചും തകര്‍ന്ന നിലയില്‍ ആശുപത്രിയിലെത്തിച്ച ദീക്ഷിത്ത് വഴിക്കു വെച്ചു തന്നെ മരിച്ചു, മൃതദേഹം തലശേരി സഹകരണ ആശുപത്രി.യില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വീട്ടിനുള്ളില്‍ നിന്ന് വടിവാള്‍, മഴു തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ