Crime News

മലയാളി നേഴ്‌സിന്റെ കൊലപാതകം : 119 ദിവസത്തിനു ശേഷം ലിന്‍സനെ വിട്ടയച്ചു

Mon, Aug 29, 2016

Arabianewspaper 731
മലയാളി നേഴ്‌സിന്റെ കൊലപാതകം : 119 ദിവസത്തിനു ശേഷം ലിന്‍സനെ വിട്ടയച്ചു

ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സനെ 119 ദിവസങ്ങള്‍ക്കു ശേഷം ഒമാന്‍ പോലീസ് വിട്ടയച്ചു, ലിന്‍സണെ കേസിന്റെ ആവശ്യത്തിനായാണ് കസ്റ്റഡിയില്‍ വെച്ചിരുന്നതെന്ന് പോലീസ് പറയുന്നു.


ലിന്‍സണ് കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയമാണ് കസ്റ്റഡിയില്‍ വെയ്ക്കാന്‍ കാരണമെന്നും കരുതുന്നു. ലിന്‍സന്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതിനാലാണ് വിട്ടയയ്ക്കുന്നതെന്നും പോലീസിലെ ഉന്നതരെ ഉദ്ധരിച്ച് പ്രാദേശിക ഒമാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു,. തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും തടവില്‍ കഴിയവെ സൗമ്യമായാണ് പോലീസ് പെരുമാറിയതെന്നും ചിക്കുവിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ആരാണെന്നുള്ളത് പോലീസ് കണ്ടെത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ലിന്‍സണ്‍ ടൈംസ് ഓഫ് ഒമാനോട് പറഞ്ഞു.


അതേസമയം, ചിക്കു എങ്ങിനെയാണ് കൊല്ലപ്പെട്ടതെന്നും ആരാണ് കൊലയ്ക്കു പിന്നിലെന്നും എന്താണ് കാരണമെന്നു കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.. കൊലപാതക കേസുകളില്‍ സംശയത്തിന്റെ പേരില്‍ ആറു മാസം വരെ തടവില്‍ പാര്‍പ്പിക്കാന്‍ നിയമുള്ള രാജ്യമാണ് ഒമാന്‍.



കഴിഞ്ഞ ഏപ്രില്‍ 21 നാണ് അങ്കമാലി കറുകുറ്റി സ്വദേശിയായ ചിക്കു താമസ സ്ഥലത്ത് കൊലചെയ്യപ്പെട്ടത്. ഭര്‍ത്താവ് ലിന്‍സണ്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റിലില്‍ തന്നെയാണ് ചിക്കുവും ജോലി ചെയ്യുന്നത്. ഇരുവര്‍ക്കും വ്യത്യസ്ത ഷിഫ്റ്റുകളാണ് ഉള്ളത്. വൈകീട്ടത്തെ ഷിഫ്റ്റില്‍ എത്താന്‍ വൈകുന്നത് കണ്ടിട്ടാണ് ലിന്‍സണ്‍ ചിക്കുവിനെ ഫോണ്‍ ചെയ്യുന്നത്. എന്നാല്‍, മറുപടി ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ലിന്‍സണ്‍ താമസ സ്ഥലത്ത് എത്തുകയായിരുന്നു. തുടര്‍ന്ന ചിക്കുവിനെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.


അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു ചിക്കു. കവര്‍ച്ചയ്ക്കിടെയാണ് ചിക്കു കൊല്ലപ്പെട്ടതെന്ന് ലിന്‍സണ്‍ സംശയിക്കുന്നു. ഇതിനെ തുടര്‍ന്ന് പാക്കിസ്ഥാനിയെ പോലീസ് പിടികുടിയിരുന്നു. എന്നാല്‍. ഇയാളെ പിന്നീട് വിട്ടയച്ചു,.


കോട്ടയം സ്വദേശിയായ ലിന്‍സണ്‍ ചിക്കുവിനെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വിവാഹം കഴിച്ചത്. മൂന്നു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

Tags : nurse  murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ