General News

തമിഴ്‌നാട്ടില്‍ വാഹാനപകടത്തില്‍ മലയാളി ഡോക്ടറും വീട്ടുജോലിക്കാരിയും മരിച്ചു

Mon, Aug 15, 2016

Arabianewspaper 1290
തമിഴ്‌നാട്ടില്‍ വാഹാനപകടത്തില്‍ മലയാളി ഡോക്ടറും വീട്ടുജോലിക്കാരിയും മരിച്ചു

കോയമ്പത്തൂരില്‍ കര്‍പ്പഗം കോളേജിനു സമീപം മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു, കോട്ടയം കുര്യനാട് സ്വദേശി ഡോ ലവീണ, (27), ഇവരുടെ വീട്ടു ജോലിക്കാരിയും ആസാം സ്വദേശിയുമായ സുനിത(35) എന്നിവരാണ് മരിച്ചത്.



ലവീണയുടെ ഭര്‍ത്താവും ഡോക്ടര്‍ സ്റ്റാന്‍ലി (33) കോയമ്പത്തൂര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അപകടസമയത്ത് സ്റ്റാന്‍ലിയാണ് കാര്‍ ഓടിച്ചിരുന്നത്. സ്റ്റാന്‍ലിയുടെ മുത്തച്ഛന്‍ വര്‍ക്കി ദേവസ്യുടെ മരണാനന്തര കര്‍മത്തില്‍ പങ്കെടുക്കാനായി പുതുച്ചേരിയില്‍ നിന്നും വരികയായിരുന്നു ഇവര്‍, പുതുച്ചേരി ശ്രീ വെങ്കിടേശ്വര മെഡിക്കല്‍ കോളേജില്‍ ഉപരിപഠനം നടത്തുകയായിരുന്നു ഇരുവരും,


ഇവരുടെ മകന്‍ നേഥാന്‍ കുര്യനാട്ടെ കുടുംബ വീട്ടിലാണ് . ലവീനയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുവരും. .

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ