General News

ഇറോം ശര്‍മിളയ്ക്ക് സാധാരണ പോലെ ഭക്ഷണം കഴിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്ന് ഡോക്ടര്‍മാര്‍, ശര്‍മിളയ്ക്ക് രക്ഷയായത് യോഗയും, മനക്കരുത്തും

Wed, Aug 10, 2016

Arabianewspaper 1067
ഇറോം ശര്‍മിളയ്ക്ക്  സാധാരണ പോലെ ഭക്ഷണം കഴിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്ന് ഡോക്ടര്‍മാര്‍

വിശപ്പും രുചിയും ഇല്ലാത്തതിനാലും ഉമിനിര് ഉത്പാദനം ഇല്ലാത്തതിനാലും വായിലെ അന്നനാളം ചുരുങ്ങിയതിനാലും മണിപ്പൂരിലെ സമര നായികയ്ക്ക് ഉപവാസം നിര്‍ത്തിയിട്ടും ഭക്ഷണം കഴിക്കാനാകുന്നില്ല.


ഇറോം ശര്‍മിള പതിനാറു വര്‍ഷത്തെ ഉപവാസ സമരം അവസാനിപ്പിച്ചിട്ടും വായിലൂടെ ഭക്ഷണം ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മൂക്കിലൂടെ ട്യൂബ് ഇറക്കിയാണ് ഇവരെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചിരുന്നത്.


ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍ ശര്‍മിളയെ പഴയനിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഉപവാസ സമയത്ത് ശര്‍മിളയ്ക്ക് നിര്‍ബന്ധമായി ഭക്ഷണം കൊടുത്തിരുന്നത് മൂക്കിലെ ട്യൂബിലുടെയായിരുന്നു. മാസം പതിനായിരം രൂപയാണ് മണിപ്പൂര്‍ സര്‍ക്കാര്‍ ശര്‍മിളയുടെ ഭക്ഷണത്തിനായി ചെലവഴിച്ചിരുന്നത്. 5757 ദിവസങ്ങള്‍ നീണ്ട ഉപവാസം ആഗസത് ഒമ്പതിന് തേന്‍ കഴിച്ചാണ് ശര്‍മിള അവസാനിപ്പിച്ചത്.


ഉപവാസ കാലമത്രയും 51 കിലോ ഭാരം നിലനിര്‍ത്തിയാണ് ഡോക്ടര്‍മാര്‍ ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങള്‍ നല്‍കിയിരുന്നത്. അതേസമയം, ഇറോം ശര്‍മിള നിത്യേന നാലു മണിക്കൂര്‍ യോഗ ചെയ്തിരുന്നതായും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നുണ്ട്. ചില അവസരങ്ങളില്‍ മൂക്കിലെ കുഴല്‍ ഇവര്‍ വലിച്ചൂരി കളഞ്ഞിരുന്നു. അപ്പോള്‍ ഗ്ലുക്കോസ് ഡ്രിപ്പാണ് നല്‍കിയിരുന്നത്. കാല്‍സ്യം, കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, വിറ്റാമിനുകള്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ദിവസവും മുന്നു നേരമാണ് ഇറോം ശര്‍മിളയ്ക്ക് നല്‍കിയിരുന്നത്.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ