Gulf News

സൗദിയില്‍ വിസാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

Mon, Aug 29, 2016

Arabianewspaper 1789
സൗദിയില്‍ വിസാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

സൗദിയില്‍ വീസാ ഫീസും എക്സ്റ്റിറ്റ്- റീ എന്‍ട്രി ഫീസുകളും വര്‍ദ്ധിപ്പിച്ചു, ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള വീസകള്‍ക്കും നിരക്കു വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിന് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.


എണ്ണവിലയിടിവിനെ തുടര്‍ന്ന് നേരിടേണ്ടി വരുന്ന വരുമാന പ്രതിസന്ധി മറികടക്കാന്‍ എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് സൗദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.


വിദേശികള്‍ ജോലിക്കെത്തുന്നതും, ഹജ്ജ്-ഉംറ തീര്‍ത്ഥാടകരുമായി ലക്ഷക്കണക്കിന് പേരാണ് സൗദിയില്‍ പ്രതിമാസം എത്തുന്നത്. ഇവരില്‍ നിന്ന് വീസ ഇനത്തില്‍ അധികമായി പിരിക്കുന്ന തുക എണ്ണവിലയിടിവില്‍ നിന്നുള്ള വരുമാനക്കുറവ് പരിഹരിക്കാനാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.


വിദേശികള്‍ക്ക് എക്‌സിറ്റ് -റീ എന്‍ട്രി ഫീസ് രണ്ടു മാസം വരെ നിലവിലുള്ള 200 റിയാലായിരിക്കും., തുടര്‍ന്നുള്ള ഒരോ മാസത്തിനും 100 റിയാല്‍ വീതം അധികം നല്‍കണം. മുമ്പ് എത്രമാസത്തേക്കായാലും 200 റിയാല്‍ തന്നെയായായിരുന്നു. ഒരു വര്‍ഷത്തേക്ക് നാട്ടില്‍ പോയി മടങ്ങണമെങ്കില്‍ 1200 റിയാല്‍ ഒരാള്‍ നല്‍കണം. മള്‍ട്ടിപ്പിള്‍ റീ എല്‍ ട്രിക്ക് 500 റിയാലാണ് ഈടാക്കുക. ഒരോ മാസത്തിനും 200 റിയാല്‍ അധികം നല്‍കണം.


ഹജ്ജ്- ഉംറ വീസകള്‍ക്ക് രണ്ടായിരം റിയാലാണ് ഫീസ്. ആദ്യത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ചെലവ് സൗദി സര്‍ക്കാര്‍ വഹിക്കും,.


ട്രാന്‍സിസ്റ്റ് വീസയ്ക്ക് 300 റിയാല്‍ നല്‍കേണ്ടി വരും. സിംഗിള്‍ എന്‍ട്രി വീസിറ്റ് വീസയ്ക്ക് രണ്ടായിരവും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വീസയ്ക്ക് ആറു മാസം വരെ മുവ്വായിരവും ഒരു വര്‍ഷത്തേക്ക് അയ്യായിരവുമാണ് ഫീസ്,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ