Local News

കണ്ണൂര്‍ മുഴപ്പിലങ്ങാട് ടോള്‍ ബൂത്തില്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു

Mon, Aug 08, 2016

Arabianewspaper 2136
കണ്ണൂര്‍ മുഴപ്പിലങ്ങാട് ടോള്‍ ബൂത്തില്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു

കണ്ണൂരിലെ മുഴുപ്പിലങ്ങാട് ടോള്‍ ബൂത്തിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി ഒരാള്‍ മരിച്ചു ടോള്‍ ബുത്തിലെ ജീവനക്കാരന്‍ നാറാത്ത് സ്വദേശി സഹദേവനാണ് (60) മരിച്ചത്.


ബൂത്തിന്റെ മാനേജര്‍ സൂരജ് , ജീവനക്കാരയാ ലത, സംഗീത, ജിഷ എന്നിവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.40 നാണ് അപകടം. മംഗലാപുരത്ത് നിന്ന് ലോഡുമായി കൊച്ചിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. അമിത വേഗത്തിലെത്തിയ ലോറി നിയന്ത്രണം വിട്ട് ടോള്‍ ബൂത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൂത്ത് പൂര്‍ണമായും തകര്‍ന്നു. അവശിഷ്ടങ്ങളില്‍ പെട്ടവരെ അരമണിക്കൂര്‍ കൊണ്ടാണ് ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.


സമീപമുണ്ടായിരുന്ന വാഹനങ്ങല്‍ക്കും കേടുപറ്റി.

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ