Film review News

കിസ്മത് - ഉള്ളുപൊള്ളുന്ന പ്രണയത്തിന്റെ കാഴ്ചാനുഭവം

Sat, Aug 13, 2016

Arabianewspaper 3783
കിസ്മത് - ഉള്ളുപൊള്ളുന്ന പ്രണയത്തിന്റെ കാഴ്ചാനുഭവം

ഷാനവാസ് ബാവക്കുട്ടി സിനിമയില്‍ നവാഗതനാണ്. ആദ്യ ചിത്രം കിസ്മത് അണിയിച്ചൊരുക്കിയപ്പോള്‍ പ്രണയവും, രാഷ്ട്രീയവും സമകാലിക സാമൂഹിക വ്യവസ്ഥിതിയുമെല്ലാം പ്രമേയമായി.


പ്രേമം പോലുള്ള സര്‍വ്വ സാധാരണമായ പ്രണയ കഥകളുടെ കാലത്താണ് ബാവക്കുട്ടി ഉള്ളുപൊള്ളുന്ന പ്രണയവുമായി രംഗത്ത് എത്തിയത്. ജാതിയും മതവും രാഷ്ട്രീയവും എല്ലാം കുടിക്കുഴഞ്ഞ പ്രണയകഥ.


ദലിത യുവതിയെ യഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ ചെറുപ്പക്കാരാന്‍ പ്രണയിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരോരുത്തരും ഒരോജാതിയിലും മതത്തിലും വന്ന് പിറന്നു വീഴുന്നത് ആരുടേയും കുറ്റവും സൗഭാഗ്യവുമല്ല. പ്രണയത്തിന് ഈ വകഭേദങ്ങളൊന്നും അറിയുമില്ല.,


എക്കാലത്തും അകറ്റി നിര്‍ത്തിയിട്ടുള്ള വിഭാഗത്തിനെ ഇന്നും സ്വീകരിക്കാനുള്ള വിമുഖതയാണ് സിനിമയിലൂടെ കാണിക്കുന്നത്. പൊന്നാനിയുടെ ചൂരും ചുണയും വിശുദ്ധിയുമെല്ലാം ചിത്രത്തില്‍ ഒപ്പിയെടുത്തിരിക്കുന്നു. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഇര്‍ഫാന്റേയും ചരിത്ര വിദ്യാര്‍ത്ഥിയായ അനിതയുടേയും പ്രണയമാണ് സമകാലിക പശ്ചാത്തലത്തില്‍ അവതരിപ്പിക്കുത്.


ഒരു പോലീസ് സ്റ്റേഷനും അതിലെ സബ് ഇന്‍സ്‌പെക്ടറും പോലീസുകാരും ചിത്രത്തിന്റെ മര്‍മ പ്രധാനമായ ഭാഗം കൈകാര്യം ചെയ്യുന്നു.


നടനും മിമിക്രി കലാകാരനുമായ അബിയുടെ മകന്‍ ഷെയിന്‍ നിഗം നായകനായും ടെലിവിഷന്‍ അവതാരക ശ്രുതി മേനോന്‍ നായികയുമായി എത്തുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലെത്തും. പി ബാലചന്ദ്രന്‍, സുനില്‍, സുഗദ, അലന്‍സിയര്‍, സജിത മഠത്തില്‍ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. രാജിവ് രവിയും സുഹൃത്തുക്കളും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലാല്‍ ജോസ് വിതരണവും ചെയ്യുന്നു.


ലളിതമായി പറഞ്ഞു പോകുന്ന ആഖ്യാന ശൈലിയാണ് ബാവക്കുട്ടിയുടേത്. അതിഭാവുകത്വമോ കൃത്രിമത്വമോ ഇല്ലാത്ത അവതരണം. തികച്ചും യാഥാര്‍ത്ഥ്യമായ പ്രതലത്തില്‍ നിന്നു കൊണ്ടുള്ള കഥപറച്ചില്‍. അഭിനേതാക്കളുടെ പ്രകടനത്തിലും ഈ ഗുണങ്ങളെല്ലാം കണ്ടെത്താനാകും


കടുത്ത പ്രതിബന്ധങ്ങള്‍ക്കിടയിലെ പ്രണയത്തിന് വൈകാരിതയുടെ അംശം കളഞ്ഞു പോയത് ന്യുനതയായി വിലയിരുത്തപ്പെടാം. ഗസലിന്റെ ഊടും പാവും നല്‍കിയ നെയ്‌തെടുത്ത ഗാനങ്ങളെത്തുമ്പോഴും ഈ വൈകാരികത കൈമോശം വന്നിട്ടുണ്ട്. പ്രണയത്തേക്കാളേറെ സാമൂഹിക-രാഷ്ട്രീയമാനങ്ങള്‍ കഥയുടെ ആത്മവായി മാറിയതിനലാകാം കിസ്മതിലെ പ്രണയത്തിന് നൊമ്പരവും വിഷാദാത്മകതയും ഉള്ളത്.


സൗന്ദര്യവും സവര്‍ണവുമായ ബിംബങ്ങളുടെ അകമ്പടിയില്‍ നിര്‍വചിക്കപ്പെട്ട നായിക-പ്രണയ സങ്കല്പങ്ങളുള്ള മലയാളി പൊതുബോധത്തിനു നേര്‍ക്കുള്ള വാല്‍ക്കണ്ണാടിയാണ് കിസ്മത്. പ്രണയത്തില്‍ ജാതി കലര്‍ന്ന കഥകള്‍ ഇതിനു മുമ്പും മലയാള സിനികളില്‍ ഉണ്ടായിട്ടുണ്ട്. കിസ്മത് -എല്ലാ അര്‍ത്ഥത്തിലും വേറിട്ട കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ