General News

ബഹ്‌റൈനില്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ ബാലികയെ കണ്ടെത്തി

Mon, Aug 29, 2016

Arabianewspaper 658
ബഹ്‌റൈനില്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ ബാലികയെ കണ്ടെത്തി

ബഹ്‌റൈനില്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ ബാലികയെ പോലീസ് കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ലക്‌നൗ സ്വദേശികളുടെ അഞ്ചു വയസുകാരി മകളെയാണ് ചൊവ്വാഴ്ച രാത്രി ഒരു പുരുഷനും സ്ത്രീയും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്.


സാറ എന്ന കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയിയിലും മറ്റും പോസ്റ്റ് ചെയ്തിരുന്നു., ബഹ്‌റൈനിലെ ഹൂറ മേഖലയില്‍ നിന്നുമാണ് കുട്ടിയെ കടത്തിയത്. മകളെ കാറിലിരുത്തി മാതാവ് ഗ്രോസറിയില്‍ നിന്നും കുപ്പിവെള്ളം വാങ്ങാന്‍ പോയ തക്കത്തിലാണ് രണ്ടു പേര്‍ എത്തി കുട്ടിയെ കടത്തിയത്. ഒരു മിനിട്ടിനുള്ളില്‍ മടങ്ങി വന്നപ്പോള്‍ മകളെ കാറുമായി ഇവര്‍ കടന്നു കളഞ്ഞിരുന്നു.. 


ബഹ്‌റൈന്‍ സ്വദേശിയായ യുവാവും ഏഷ്യന്‍ വംശജയായ യുവതിയുമാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ വാഹനത്തിന്റെ ജിപിഎസ് വെച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാര്‍ ഹുറ മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ജിപിഎസ് ബന്ധം വിച്ഛേദിച്ച നിലയിലുമായിലുരുന്നു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് 25 പട്രോളിംഗ് വാഹനങ്ങളാണ് നിയോഗിച്ചത്. 


കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ കുട്ടിക്ക് ജ്യുസും ചിപ്‌സും മാത്രമാണ് നല്‍കിയതെന്നും പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സാറയുടെ പിതാവിന്റെ പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ട്.


സാറായുടെ മാതാപിതാക്കള്‍ കഴിഞ്ഞ വര്‍ഷം ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ ഇപ്പോള്‍ ഇന്ത്യയിലാണ്. കുട്ടിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഇവര്‍ തമ്മില്‍ കേസ് നിലവിലുണ്ട്. എന്നാല്‍, സാറയുടെ അമ്മാവനായ അനീഷ് ചാള്‍സ് ഈ സാധ്യത തള്ളിക്കളഞ്ഞു,


പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചതിന് ബഹ്‌റൈന്‍ പോലീസിന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് നന്ദി അറിയിച്ചു.

Tags : Bahrain 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ