General News

പതിനാറുകാരി ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

Tue, Aug 02, 2016

Arabianewspaper 370
പതിനാറുകാരി ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

പതിനാറുകാരിയായ വിദ്യാര്‍ത്ഥിനി ഷാര്‍ജയിലെ അപ്പാര്‍്ട്ടുമെന്റില്‍ നിന്നും വീണു മരിച്ചു, സുഡാന്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനി ഇവര്‍ താമസിക്കുന്ന ഷാര്‍ജയിലെ കെട്ടിടത്തിലെ അഞ്ചാം നിലയില്‍ നിന്നും വീണുമരിക്കുകയായിരുന്നു.


ഞായറാഴ്ച രാവിലെയാണ് സംഭവം. പരിക്കു പറ്റിയ പെണ്‍കുട്ടിയെ ഉടനെ തന്നെ അല്‍ ഖിസിമിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


കിടപ്പു മുറിയിലെ ജനലിലൂടെയാണ് വിദ്യാര്‍ത്ഥിനി താഴെവീണത്. ശ്വാസകോശത്തിനും കരളിനും വാരിയെല്ല് ഒടിഞ്ഞതിനാല്‍ മുറിവുകള്‍ പറ്റിയ നിലയിലായിരുന്നു. ആന്തരിക രക്ത സ്രാവവും ഉണ്ടായിരുന്നു.


പനിയും തലവേദനയും ശ്വാസ തടസവും കുട്ടിക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനാല തുറന്നതാണെന്നും ഇതിനിടയല്‍ കുട്ടി നിലത്തു വീഴുകയായിരുന്നുവെന്നും ബന്ധുക്കളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


ജനാലകളില്‍ അഴികളില്ലില്ലാത്തതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നതെന്ന്. ഇതിനെ തുടര്‍ന്ന എല്ലാ അപ്പാര്‍ട്ടുമെന്റുകളും ബാല്‍ക്കണിക്കും ജനാലയ്ക്കും ഗ്രില്ലുകള്‍ വെയ്ക്കണമെന്ന് ഷാര്‍ജ മുനിസിപാലിറ്റി ആവശ്യപ്പെട്ടിരുന്നു. പല കെട്ടിട ഉടമകളും ഈ നിര്‍ദ്ദേശം നടപ്പിലാക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റി അധികൃതര്‍ കെട്ടിടങ്ങളില്‍ പരിശോധനയും നടത്തുന്നുണ്ട്.

Tags : Sharjah 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ