Fashion News
ലോക പുരുഷ സൗന്ദര്യത്തിന് ഇനി ഇന്ത്യന്‍ മുഖം
Wed, Jul 20, 2016


പുരുഷ സൗന്ദര്യ മത്സരത്തില്‍ ഇന്ത്യന്‍ മത്സരാര്‍ത്ഥി രോഹിത് ഖണ്ഡേവാള്‍ വിജയിയായി, ഇതാദ്യമായാണ് ഒരു ഏഷ്യന്‍ വംശജന് മിസ്റ്റര്‍ വേള്‍ഡ് സൗന്ദര്യപ്പട്ടം നേടുന്നത്.
ഹൈദരാബാദ് സ്വദേശിയായ രോഹിത് ഇംഗ്ലണ്ടിലെ സൗത്ത്പോര്‍ട്ടിലെ ഫ്ളോറല്‍ ഹാളില്‍ നടന്ന മത്സരത്തിലാണ് വിജിയിച്ചത്. 47 പേരാണ് മത്സരാര്‍ത്ഥികളായി ഉണ്ടായിരുന്നത്. ഇവരില്‍ നിന്നും ആദ്യ മൂന്നു റൗണ്ടുകളില്‍ നിന്ന് അവസാന എട്ടു പേരിലും പിന്നീട് ഇവരില്‍ നിന്നും ആദ്യ മൂന്നു സ്ഥാനക്കാരേയും തിരഞ്ഞെടുക്കുകയായിരുന്നു.
രോഹിതിന് വിജയസമ്മാനമായി 50,000 ഡോളറാണ് ലഭിക്കുക.
ചാനല്‍ വിയുടെ മില്യണ്‍ ഡോളര്‍ ഗേള്‍ പരമ്പരയില്‍ ഭുവന് എന്ന കഥാപാത്രമായി തിളങ്ങിയ രോഹിത് മി, ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ലോക ചാമ്പ്യന്‍പട്ടത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്.
സ്പൈസ് ജെറ്റില്‍ ഗ്രൗണ്ട് സ്റ്റാഫായി പ്രവര്‍ത്തിച്ചു വരവെയാണ് രോഹിത് മോഡലിംഗിലേക്ക് തിരിഞ്ഞത്. പ്രമുഖ മോഡലായ മിലിന്‍ഡ് സോമനാണ് തനിക്ക് പ്രചോദനമായതെന്ന് രോഹിത് പറയുന്നു.
85 കിലോ ഗ്രാം ഭാരമുണ്ടായിരുന്ന രോഹിത് മോഡലിംഗിലേക്ക് ശ്രദ്ധ തിരിച്ചപ്പോള്‍ ശരീര സൗന്ദര്യത്തിലും കൈ വെച്ചു, മുംബൈയില്‍ എംബിഎ പഠിക്കാന്‍ ചേര്‍ന്ന ശേഷമാണ് ജിമ്മിലെത്തി 15 കിലോ ഗ്രാം ഭാരം കുറച്ചത്. തുടര്‍ന്ന് മോഡലിംഗിനായി പരിശ്രമിച്ചു.,
ചെറിയ പരസ്യ ഷൂട്ടുകളില്‍ പങ്കെടുത്ത ശേഷം ബോളിവുഡ് നടി കരീനയുമായി ചേര്‍ന്ന് ജ്വലറിക്കു വേണ്ടി പ്രവര്‍ത്തിച്ചതാണ് തന്റെ കരിയറിലെ വഴിത്തിരിവെന്ന് രോഹിത് പറയുന്നു. തുടര്‍ന്ന് മറ്റു പ്രമുഖ ബ്രാന്‍ഡുകള്‍ക്കു വേണ്ടിയും രോഹിത് എത്തി. മിസ്റ്റര്‍ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലോക ചാമ്പ്യന്‍ പട്ടത്തിനായി പരിശ്രമം ആരംഭിച്ചത്.
തെലുങ്കു സിനിമകളിലേക്ക് രോഹിതിന് ക്ഷണം ലഭിച്ചിട്ടുണ്ട്.
#Rohitkhandelwal #Mrindia2016 #mrindia#mrworld #mrworld2016 #mrworldindia#misterindia #india #finalistsmrworld pic.twitter.com/KsFTL4JeXD
— Mauritius Page (@MauritiusPage) May 12, 2016
My Mr World (Amen) High hopes from him #RohitKhandelwal #MrIndia2015 pic.twitter.com/IvAi4mQ4BA
— Priyanka Bhatt (@iPriyankaBhatt) May 17, 2016
Beast! Hard work will show the results! #RohitKhandelwal #MrIndia2015 #MrWorld @MrWorldOfficial pic.twitter.com/YXofnCKzh8
— Priyanka Bhatt (@iPriyankaBhatt) May 28, 2016
Related Videos
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- ഐസിഐസിഐ ബാങ്ക് സിഇഒയ്ക്കെതിരെ സിബിഐ അന്വേഷണം
- അന്ന ഹസാരെ ഉപവാസം അവസാനിപ്പിച്ചു
- പന്തിലെ കൃത്രിമം : ഡാരന്‍ ലെമാനും രാജിവെച്ചു
- സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച; കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍
- സംശയം വേണ്ട : സ്വഭാവ സര്‍ട്ടിഫിക്കേറ്റ് യുഎഇയില്‍ നിര്‍ബന്ധം
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്
- പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന
- മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Latest News Tags
Advertisment