General News

കണ്ണൂരും കാസര്‍ഗോഡും കനത്ത മഴ, ഉരുള്‍ പൊട്ടല്‍ - കാസര്‍ഗോഡ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു

Wed, Jun 29, 2016

Arabianewspaper 696
കണ്ണൂരും കാസര്‍ഗോഡും കനത്ത മഴ, ഉരുള്‍ പൊട്ടല്‍

കണ്ണൂരും കാസര്‍ഗോഡും കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ പലഭാഗങ്ങളും ഒറ്റപ്പെട്ടു.  കനത്ത മഴയെ തുടര്‍ന്ന കാസര്‍ഗോഡ് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ ബുധാനാഴ്ച അവധി പ്രഖ്യാപിച്ചു, കനത്ത മഴ തുടരുന്നതിനെ കാസര്‍ഗോഡ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ വന്‍ ദുരന്തം ആണ് ഒഴിവായി


കണ്ണൂര്‍ ജില്ലയില്‍ നാലിടത്താണ് ഉരുള്‍ പൊട്ടിയില്‍. മരങ്ങള്‍ കടപുഴകിയും മണ്ണ് ഒലിച്ചെത്തിയും പലയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു. കുടിയാന്‍മല, ആലക്കോട് നെല്ലിക്കുന്ന്,. ഫര്‍ലോങ്ങര മലയിലുമാണ് ഉരുള്‍ പൊട്ടിയത്. നിരവധി കൃഷിയിടങ്ങള്‍ മണ്ണിനടിയിലായി.


റോഡുകള്‍ താറുമാറായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടു മൂന്നു ദിവസമായി കനത്ത മഴയാണ് തുടരുന്നത്. പുഴകള്‍ പലതും കരകവിഞ്ഞ് ഒഴുകുകയാണ്. ഏതാനും വീടുകളും തകര്‍ന്നിട്ടുണ്ട്. വനമേഖലയിലാണ് ഉരുള്‍പൊട്ടിയതെന്നതിനാല്‍ ആള്‍ നാശം കുറഞ്ഞിട്ടുണ്ട്. മഴമൂലം കോടയിറങ്ങിയതിനാല്‍ ദുരകാഴ്ച കുറവായിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു,


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ