Crime News

ദിവ്യ ഗര്‍ഭം: നവജാത ശിശുവിനെ വഴിയിലുപേക്ഷിച്ച വ്യാജസിദ്ധന്‍ പിടിയില്‍

Mon, Jun 20, 2016

Arabianewspaper 1474
ദിവ്യ ഗര്‍ഭം:  നവജാത ശിശുവിനെ വഴിയിലുപേക്ഷിച്ച വ്യാജസിദ്ധന്‍ പിടിയില്‍

ആത്മീയ ചികിത്സയുടെ മറവില്‍ ശ്വാസകോശ രോഗത്തിന് ശമനം തേടിയെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പിന്നീട് ഇവര്‍ പ്രസവിച്ചപ്പോള്‍ കുഞ്ഞിനെ വഴിയരുകില്‍ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്ത വ്യാജസിദ്ധനെ പോലീസ് പിടികുടി.


കണ്ണൂര്‍ അഴിക്കലിലെ ലൈറ്റ് ഹൗസ് പരിസരത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടു മരുന്നും മന്ത്രവാദവും ഉപയോഗിച്ച് ചികിത്സ നടത്തുന്ന ലത്തീഫ് എന്നയാളെ പോലീസ് പിടികുടി.


നവജാത ശിശുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് സമീപമുള്ള ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജസിദ്ധനെകുറിച്ച് സൂചന ലഭിച്ചത്.


യുവതിയുടെ അമ്മയാണ് സിദ്ധനെ ചികിത്സയ്ക്കായി സമീപിച്ചത്. ചികിത്സയിക്കിടെ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായപ്പോള്‍ ദിവ്യ ഗര്‍ഭമാണെന്ന് പറഞ്ഞ് വിശ്വസിപ്പി്ച്ചു. പ്രസവത്തിനു ശേഷം കുട്ടിയെ ഏറ്റെടുക്കാനന്‍ യുവതിയുടെ കുടുംബം തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് കുട്ടിയെ ഏറ്റെടുത്ത സിദ്ധന്‍ ലൈറ്റ് ഹൗസ് പരിസരത്ത് ഉപേക്ഷിക്കുയായിരുന്നു. കുഞ്ഞിനെ വധിക്കാന്‍ ശ്രമിച്ചതിനാണ് കേസ്. എന്നാല്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയിട്ടില്ല. സംഭവം പണം നല്‍കി ഒതുക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.

Tags : rape  Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ