General News

മിനി ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പമ്പിലേക്ക് ഇടിച്ചു കയറി, വന്‍ ദുരന്തം ഒഴിവായി

Sat, Jun 18, 2016

Arabianewspaper 978
മിനി ലോറിയിലിടിച്ച്  കെഎസ്ആര്‍ടിസി ബസ് പമ്പിലേക്ക് ഇടിച്ചു കയറി, വന്‍ ദുരന്തം ഒഴിവായി

ചെങ്ങന്നൂരിനടുത്ത് മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സുപ്പര്‍ ഫാസ്റ്റ് ബസ് മിനി ലോറിയുമായി കുട്ടിയിടിച്ച് നിയന്ത്രണം വിട്ട് സമീപമുള്ള പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറി. രാവിലെ 7.30 ഓടെയാണ് അപകടം. ബസിന്റെ ഡ്രൈവര്‍ ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്നും തെറിച്ചു വീണാണ് പരിക്കേറ്റു.


പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റെരു ലോറിയിയിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. നെയ്യാറ്റിന്‍ കരയില്‍ നിന്നും മൂന്നാറിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. പമ്പിനു മുന്നില്‍ നിന്നിരുന്ന ബൈക്ക് കാരന്‍ പത്തു നിമിഷങ്ങള്‍ക്ക് മുമ്പ് വാഹനവുമായി പോയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. 


ബസില്‍ യാത്ര ചെയ്തിരുന്ന 20 പേര്‍ക്ക് പരിക്കേറ്റു. മിനി ലോറി ഓടിച്ചിരുന്നയാള്‍ക്കും പരിക്കേറ്റു. രണ്ടു വാഹനങ്ങളുടേയും ഡ്രൈവര്‍മാരുടെ നില ഗുരുതരമാണ്.ലോറിയില്‍ ഇടിച്ചതിനാല്‍ പമ്പിനു തൊട്ടു മുന്നില്‍ ബസ് വന്ന് നില്‍ക്കുകായിരുന്നു. ഇതില്‍ ഇടിച്ചിരുന്നുവെങ്കില്‍ വന്‍ ദുരന്തത്തിന് വഴിവെയ്ക്കുമായിരുന്നു.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ