General News

ഫാഷന്‍ ഇന്‍സ്റ്റിറ്റിയുട്ടിന്റെ തലപ്പത്ത് ക്രിക്കറ്റ് താരം , സല്‍മാനെ ഐഎസ്ആര്‍ഒ ചെയര്‍മാനക്കണമെന്ന് സോഷ്യല്‍ മീഡിയ

Sat, Jun 18, 2016

Arabianewspaper 1000
ഫാഷന്‍ ഇന്‍സ്റ്റിറ്റിയുട്ടിന്റെ തലപ്പത്ത് ക്രിക്കറ്റ് താരം , സല്‍മാനെ ഐഎസ്ആര്‍ഒ ചെയര്‍മാനക്കണമെന്ന് സോഷ്യല്‍ മീഡിയ

ദേശീയ ഫാഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയുട്ടിന്റെ തലപ്പത്ത് മുന്‍ ക്രിക്കറ്റ് താരവും ബിജെപിയുടെ ടിക്കറ്റില്‍ മത്സരിച്ച് രണ്ടു വട്ടം എംപിയുമായ ചേതന്‍ ചൗഹാനെ നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സോഷ്യമല്‍ മീഡിയയില്‍ പരക്കെ വിമര്‍ശനം. ക്രിക്കറ്റ് താരവും ഫാഷന്‍ ടെക്‌നോളജിയും തമ്മിലുള്ള ബന്ധമെന്താണെന്ന് ഇവര്‍ ചോദിക്കുന്നു. ശിക്കാരി ശംഭുവിന്റെ തൊപ്പിയും വെച്ചുള്ള ചേതന്‍ ചൗഹാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്.


തന്നെ എന്‍ഐഎഫ്ടിയുടെ ചെയര്‍മാനാക്കിയതിന്‍ പ്രധാനമന്ത്രി നരേന്ദ്രമ മോഡിക്കും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും ചേതന്‍ ചൗഹാന്‍ നന്ദി പറഞ്ഞു, താന്‍ ഒരു ബിജെപി നേതാവായതു കൊണ്ടാണ് നിയമിച്ചതെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിയമനമാണ്, കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയമാണ് ചെയര്‍മാന്റെ പേര് നിര്‍ദ്ദേശിക്കുന്നത് ബിജെപിയില്‍ നിന്നുള്ളവര്‍ക്ക് പരിഗണന ലഭിക്കുന്നത് സാധാരണമാണെന്നും ചൗഹാന്‍ പറഞ്ഞു.


എന്‍ഐഎഫ്ടി ചെയര്‍മാനാകാനുള്ള തന്റെ യോഗ്യത രാജ്യാന്തര ക്രിക്കറ്റ് താരവും ബാങ്ക് ബറോഡയില്‍ ഓഫീസറായിരുന്നതുമാണെന്ന് ചൗഹാന്‍ പറഞ്ഞു, ഫാഷന്‍ എന്നാല്‍, മാന്യമായി വസ്ത്രം ധരിക്കുന്നതാണെന്നും തന്റെ വസ്ത്ര ധാരണ രീതിയില്‍ ഇതുണ്ടെന്നും ചൗഹാന്‍ പറഞ്ഞു.,അതേസമയം, 2006 ലെ എന്‍ഐഎഫ്ടി ആക്ടില്‍ സ്ഥാപനത്തിന്റെ ചെയര്‍മാനായി നിയമിക്കപ്പെടാന്‍ അര്‍ഹരായവരെ കുറിച്ച് നിര്‍വചിക്കപ്പെട്ടിരിക്കുന്നത് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍, ശാസ്ത്രജ്ഞന്‍, സാങ്കേതിക വിദഗ്ദ്ധന്‍, പ്രെഫഷണല്‍ ഫാഷന്‍ ഡിസൈനര്‍ എന്നിവരാകണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍, പുതിയ നിയമനം ഇതൊന്നും പാലിക്കപ്പെടാതെയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതിയാണ് നിമയനത്തിന് അംഗീകാരം നല്‍കുന്നത്.


ദേശീയ ഫിലിം ഇന്‍സ്റ്റിറ്റിയുട്ടിന്റെ തലപ്പത്ത് ബിജെപി അനുഭാവിയും മഹാഭാരതം സീരിയലില്‍ യുധിഷ്ഠരനെ അവതരിപ്പിച്ച നടനുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് ബിജെപിക്കു വേണ്ടി പ്രചാര വേല നടത്തിയ ശക്തിമാന്‍ പരമ്പരയിലെ നായകനും മഹാഭാരതം പരമ്പരയിലെ ഭീഷ്മരുമായ മുകേഷ് ഖന്നയെ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടെ അദ്ധ്യക്ഷനാക്കി നിയമിച്ചിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേറ്റിന്റെ തലപ്പത്ത് ബോളിവുഡ് നിര്‍മാതാവായ പഹലാജ് നിഹാലാനിയെ നിയമിച്ചതും വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഉഡ്ത പഞ്ചാബ് എന്ന ചിത്രത്തിന് 83 കട്ടുകള്‍ നിര്‍ദ്ദേശിച്ച് അടുത്തിടെ പഹലാജ് നിഹലാനി സര്‍ക്കാരിനെ നാണം കെടുത്തിയിരുന്നു.


അതേസമയം, യുപിഎ സര്‍ക്കാരിന്റെ കാലത്ത് എന്‍ഐഎഫ്ടിയുടെ തലപ്പത്ത് വന്നത് ടിവിഎസ് മോട്ടോഴ്‌സിന്റെ ചെയര്‍മാനും ടെക്‌സ്റ്റൈല്‍ മന്ത്രി ദയാനിധി മാരന്റെ അടുത്ത സുഹൃത്തുമായിരുന്ന വേണു ശ്രീനിവാസനായിരുന്നു.


കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള വിഖ്യാത ഫാഷന്‍ ടെക്‌നോളജി വിദ്യാഭ്യാസ സ്ഥാപനമാണ് എന്‍ഐഎഫ്ടി. ഡെല്‍ഹിയിലാണ് ആസ്ഥാനം. മുംബൈ, ബംഗളൂര്‍, കണ്ണൂര്‍, ജോധ്പൂര്‍ എന്നി നഗരങ്ങളില്‍ ഉള്‍പ്പെടെ പതിനാറ് നഗരങ്ങളിലാണ് എന്‍ഐഎഫടി ക്യാംപസുകള്‍ ഉള്ളത്.


ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിലെ സെക്രട്ടറി എന്‍ഐഎഫ്ടിയുടെ ചെയര്‍മാനാകുന്നതാണ് പതിവ്. 2010 ലാണ് ഇതിന് മാറ്റം വരുത്തിയത്. ടിവിഎസ് മോട്ടോഴ്‌സിന്റെ ചെയര്‍മാന്‍ വേണു ശ്രീനിവസനെ ചെയര്‍മാനാക്കി ബോര്‍ഡ് ഓഫ് ഗവേണ്‍സ് അന്നത്തെ സര്‍ക്കാര്‍ പുന സംഘടിപ്പിക്കുകയായിരുന്നു. ടെക്‌സ്റ്റൈല്‍ മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരനാണ് ഇതിന് മുന്‍ കൈ എടുത്തത്. ഡിഎംകെ എംപി കനിമൊഴി, കോണ്‍ഗ്രസ് എംപിമാരായ എന്‍ കെ സിംഗ്, ദീപാ ദാസ് മുന്‍ഷി എന്നിവരും അംഗങ്ങളായിരുന്നു. ഇവരെ കുടാതെ രാജ്യത്തെ പ്രമുഖ തുണിമില്‍ ഉടമകളും ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന പതിനഞ്ച് അംഗങ്ങളും ഗവേണിംഗ് ബോഡിയിലുണ്ടായിരുന്നു. ഇതില്‍ നാലു പേര്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍ സ്വദേശികാളായിരുന്നു.Tags :   NIFT 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ