Gulf News

പെട്രോള്‍ പമ്പ് മാനേജരുടെ മരണം., പ്രതികള്‍ പിടിയില്‍

Sat, Jun 18, 2016

Arabianewspaper 3452
പെട്രോള്‍ പമ്പ് മാനേജരുടെ മരണം., പ്രതികള്‍ പിടിയില്‍

ഒമാനിലെ പെട്രോള്‍ പമ്പില്‍ നിന്ന് കാണാതായ മലയാളി മാനേജരുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കന്നവരെ പോലീസ് പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പമ്പിലെ മാനേജരായ കോട്ടയം സ്വദേശി ജോണ്‍ ഫിലിപ്പിനെ കാണാതാവുന്നത്. പമ്പില്‍ നിന്ന് 5000 റിയാലും കാണാതായിരുന്നു,


സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും ഇതോടൊപ്പം കണാതായിരുന്നു. തുടര്‍്ന്ന് കഴിഞ്ഞ ദിവസം ജോണ്‍ ഫിലിപ്പിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. റമസാന്‍ നോമ്പും വെള്ളിയാഴ്ചയുമായതിനാല്‍ പമ്പില്‍ ജീവനക്കാരായി മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് പോലീസിനു ലഭിച്ച വിവരം.


ശനിയാഴ്ച രാവിലെ മറ്റു ജീവനക്കാര്‍ എത്തിയപ്പോഴാണ് ജോണിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍നന് ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.


മസ്‌ക്കറ്റില്‍ നിന്നും 270 കിലോമീറ്റര്‍ അകലെയുള്ള ഇബ്രി നഗരത്തിലാണ് സംഭവം. ഇവിടെ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് സൗദി ഹൈവേയിലാണ് മൃതദേഹം കണ്ടെത്തിയത്.


പമ്പിലെ ഓഫീസ് മുറിയിലെ ഭിത്തിയില്‍ ചോരക്കറ കണ്ടിരുന്നു. സിസിടിവി ക്യാമറയും തകര്‍ത്ത നിലയിലായിരുന്നു. 13 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുന്ന ജോണിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ