General News

ബലാല്‍സംഗത്തിനിരയായെന്നാരോപിച്ച് കേസ് നല്‍കിയ ഡച്ച് യുവതി ഖത്തറില്‍ അറസ്റ്റിലായി

Sat, Jun 18, 2016

Arabianewspaper 3604
ബലാല്‍സംഗത്തിനിരയായെന്നാരോപിച്ച് കേസ് നല്‍കിയ ഡച്ച് യുവതി ഖത്തറില്‍ അറസ്റ്റിലായി

ബലാല്‍സംഗത്തിനിരയായെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷനിലെത്തിയ നെതര്‍ലാന്‍ഡുകാരിയായ യുവതി അവിഹിത ബന്ധത്തിന് അറസ്റ്റിലായി. ടുറിസ്റ്റ് വീസയില്‍ ദോഹയില്‍ എത്തിയ താന്‍ രാത്രിയില്‍ ഡാന്‍സ് ബാറില്‍ എത്തുകയും അവിടെ വെച്ച് മയക്കു മരുന്നു നല്‍കിയ ആരോ തന്നെ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് യുവതിയുടെട പരാതിയില്‍ പറയുന്നു.


രാവിലെ ഏതോ ഫ്‌ളാറ്റിലായിരുന്നുവെന്നും രക്ഷപ്പെട്ട് താന്‍ പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കുകയുമായിരുന്നുവെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കി.


എന്നാല്‍, പരാതി നല്‍കി പോകാനൊരുങ്ങിയ യുവതിയോട് പോലീസ് കസ്റ്റഡിയില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവതിക്കെതിരെ അവിഹിത ബന്ധത്തിന് കേസ് ചാര്‍ജ് ചെയ്തതായി സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയരുകയും ലോറ എന്നു പേരുള്ള യുവതിയെ ഉടന്‍ വിട്ടയ്ക്കണമെന്ന് ആവശ്യം ഉന്നയിക്കുകുയും ചെയ്തു. എന്നാല്‍ യുവതിക്കെതിരെ കേസൊന്നും ഇതുവരേ ചാര്‍ജ് ചെയ്തിട്ടില്ലെന്നും കസ്റ്റഡിയില്‍ തുടരുകയാണെന്നും ഡച്ച് വിദേശ കാര്യ മന്ത്രാലയം പറയുന്നു.


അന്വേഷണം നടക്കുകയാണെന്നും ഇപ്പോള്‍ അഭിപ്രായം പറയാനാകില്ലെന്നും ഖത്തര്‍ പോലീസ് പറഞ്ഞു

Tags : rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ