Vehicle News

റെഡി-ഗോ, 2.39 ലക്ഷത്തിന്റെ ക്യൂട്ട് കാര്‍

Tue, Jun 07, 2016

Arabianewspaper 5752
റെഡി-ഗോ, 2.39 ലക്ഷത്തിന്റെ ക്യൂട്ട് കാര്‍

ഡാറ്റ്‌സണ്‍ ഇന്ത്യ ചെറുകാര്‍ വിപണി പിടിച്ചെടുക്കാന്‍ തയ്യാറാടെക്കുന്നു. ചെറുകാറുകളിലെ ക്യൂട്ടസ്റ്റ് വണ്‍ എന്ന വിശേഷണവുമായാണ് റെഡി-ഗോ എത്തുന്നത്.


2.39 ലക്ഷം രൂപ ( എക്‌സ് ഷോറും., ഡെല്‍ഹി)യാണ് വില. ഫുള്‍ ഓപ്ഷന് 3.34 ലക്ഷം വരെ വിലവരും. ഗോ, ഗോ പ്ലസ് എന്നീ മോഡലുകള്‍ക്കു ശേഷമാണ് റെഡി എത്തുന്നത്.


ഇന്ത്യയിലെ മധ്യ.വര്‍ഗ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ ചെറിയ ഫാമിലി കാര്‍ രംഗത്തിറക്കുന്നത്. സ്ത്രീകള്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് വര്‍ദ്ധിച്ചതു കണക്കിലെടുത്ത് സ്ത്രീ ഉപഭോക്താക്കളെ പ്രത്യേകിച്ച് യുവതികളെ ലക്ഷ്യമിട്ടാണ് കാറിന് ക്യുട്ട് ലുക്ക് നല്‍കിയിരിക്കുന്നത്,


റെനൊയുടെ ക്വിഡ് ആണ് ഡാറ്റസണ്‍ റെഡി ഗോയുടെ മുഖ്യ എതിരാളി. യുഎസ്ബി കണക്ടിവിറ്റിയുള്ള 2-ഡിവ്# ഓഡിയോ സിസ്റ്റം, സിഡി പ്ലെയര്‍, 2 സ്പീക്കറുകള്‍, മുന്‍ഡോറില്‍ പവര്‍ വിന്‍ഡോ, ബ്ലൂടുത്ത് എന്നിവയും ഇതിലുണ്ട്.


5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് 0.8 ലിറ്റര്‍ മൂന്നു സിലണ്ടര്‍ എഞ്ചിന്‍ എന്നിവയുള്ള കാറിന് 25.7 കിലോമീറ്റര്‍ ഇന്ധന ക്ഷമതയും കമ്പനി അവകാശപ്പെടുന്നു.


നിസാന്‍ കമ്പനിയുടെ സബസിഡയറിയാണ് ഡാറ്റ്‌സണ്‍ ഇന്ത്യ. നഗരങ്ങളില്‍ ഓടിക്കാനും പാര്‍ക്കും ചെയ്യാനും അനുയോജ്യാമായതിനാല്‍ ഇടത്തരം -മധ്യവര്‍ഗ കുടുംബങ്ങളെയും ഉദ്യോഗസ്ഥകളെയും ലക്ഷ്യമിട്ടാണ് റെഡി ഗോ എത്തിയിരിക്കുന്നത്. ഡി, എ, ടി, ടി (ഒ), എസ് എന്നീ വേരിയന്റുകളില്‍ കാര്‍ ലഭ്യമാണ്.



Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ