General News

മോഡിയുടെ സന്ദര്‍ശനത്തിന് പിന്നാലെ 23 ഇന്ത്യന്‍ തടവുകാരെ ഖത്തര്‍ മോചിപ്പിച്ചു

Sat, Jun 18, 2016

Arabianewspaper 3834
മോഡിയുടെ സന്ദര്‍ശനത്തിന് പിന്നാലെ  23 ഇന്ത്യന്‍ തടവുകാരെ ഖത്തര്‍ മോചിപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ 23 ഇന്ത്യന്‍ തടവുകാരെ ഖത്തര്‍ മോചിപ്പിച്ചു. വിവിധ കുറ്റങ്ങള്‍ മൂലം ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ മോചിപ്പിക്കുകയാണെന്നും ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ ഭാഗമാണിതെന്നും ഖത്തര്‍ അറിയിച്ചു.


പുണ്യമാസമായ റമദാന്‍ ആരംഭിച്ച ദിനം കാരുണ്യം പ്രകടിപ്പിച്ചതിന് ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമിം ബിന്‍ ഹമീദ് അല്‍ താനിയോട് മോഡി നന്ദി പറഞ്ഞു.


വിശിഷ്ടമാസത്തില്‍ വിശിഷ്ടമായ നടപടി ..ഖത്തര്‍ സര്‍ക്കാര്‍ 23 തടവുകാരെ വിട്ടയച്ചു., ഇവര്‍ ഉടന്‍ ഇന്ത്യയിലെത്തും -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.


ഖത്തറിലെ 6.3 ലക്ഷം വരുന്ന ഇന്ത്യന്‍ പ്രവാസ സമൂഹത്തിന് പ്രത്യേക സംരക്ഷണം ഭരണാധികാരികള്‍ ഉറപ്പു നല്‍കിയതായി ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചു.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ