Local News

സ്‌കൂള്‍ തുറന്ന ദിവസം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തുണിടിഞ്ഞ് വീണ് മരിച്ചു

Wed, Jun 01, 2016

Arabianewspaper 6886
സ്‌കൂള്‍ തുറന്ന ദിവസം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തുണിടിഞ്ഞ് വീണ് മരിച്ചു

പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ ആദ്യ ദിനം കൊല്ലം മുഖത്തല എംജി ടിഎച്ച്എസ്സിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണ അന്ത്യം. രാവിലെ മഴയെ തുടര്‍ന്ന് സ്‌കൂളിന്റെ വലിയ തുണിലൊരെണ്ണം ഇടിഞ്ഞു വീഴുകയായിരുന്നു. ഈ സമയം തൂണിന് സമീപമുണ്ടായിരുന്ന നിശാന്ത് (14) എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്.


ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊല്ലം മെഡിട്രീസ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കും കുട്ടി സംഭവ സ്ഥലത്ത് തന്നെ വെച്ച് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.


സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് വിട്ട സമയത്താണ് സംഭവം. ഓട്ടിട്ട കെട്ടിടത്തിലാണ് സ്‌കുള്‍ പ്രവര്‍ത്തിക്കുന്നത് ഈ തുണില്‍ നിശാന്ത് കയറാന്‍ ശ്രമിച്ചതായാണ് സഹപാഠികള്‍ പറയുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടമരണത്തിന് കാരണമെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംഭവം അറിഞ്ഞ് സംസ്ഥാന ഫിഷറിസ് മന്ത്രിയും പ്രദേശത്തെ ജനപ്രതിനിധിയുമായ ജെ മേഴസ്‌ക്കുട്ടിയമ്മ സ്ഥലത്ത് എത്തി. സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം ക്ലാസുകള്‍ തുടങ്ങിയാല്‍ മതിയെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ എല്ലാ സ്‌കുളുകളുടേയും ഫിറ്റനസ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.


നിശാന്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ