General News

ഫെയ്‌സ്ബുക്കില്‍ സമുദായ നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശം : യുവാവിന്റെ കുടുംബത്തിന് ഊരു വിലക്ക്

Tue, May 31, 2016

Arabianewspaper 5248
ഫെയ്‌സ്ബുക്കില്‍ സമുദായ നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശം : യുവാവിന്റെ കുടുംബത്തിന് ഊരു വിലക്ക്

തിരഞ്ഞെടുപ്പ് കാലത്ത് സമുദായ നേതാക്കളെ പരിഹസിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന്റെ പേരിലാണ് മഹല്ല് കമ്മറ്റിയുടെ വിലക്ക് എത്തിയത്. വയനാട് അമ്പലവയല്‍ ആനപ്പാറ സ്വദേശി ലബിനും കുടുംബത്തിനുമാണ് പള്ളിക്കമ്മറ്റിയുടെ നോട്ടീസ് ലഭിച്ചത്.


സിപിഎം അനുഭാവിയായ ലബിബ് ലീഗ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകളാണ് ഷെയര്‍ ചെയ്തതെന്ന് കുടുംബം പറയുന്നു. ഇത് സമുദായത്തിന് നിരക്കാത്തതെന്ന് ആരോപിച്ചാണ് നടപടി.


കഴിഞ്ഞ ദിവസം വിവാഹിതനായ ലബിബിന്റെ ചടങ്ങുകളില്‍ പള്ളിക്കമ്മറ്റിക്കാര്‍ വിട്ടു നിന്നു. മഹല്ലില്‍ പെടുന്നവര്‍ ആരും തന്നെ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നതായും ഇതിനെതിരായാണ് ഇപ്പോള്‍ പ്രതിഷേധം ഉയരുന്നത്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സമുദായത്തെ അവഹേളിച്ചെന്ന് ആരോപിച്ച് നടപടിയെടുക്കുകയായിരുന്നുവെന്ന് ലബിബിന്റെ പിതാവ് മൊയ്തീന്‍ കുട്ടി പറഞ്ഞു.


സംഭവത്തിനെതിരെ സിപിഎം നേതാവ് എംവി ജയരാജന്‍ രംഗത്ത് വന്നു. ലീഗ് നേതാക്കളെ വിമര്‍ശിച്ചതിന്റെ പേരില്‍ യുവാവിനേയും കുടുംബത്തെയും ഊരു വിലക്കിയ സംഭവം ഞെട്ടലുണ്ടാക്കിയെന്ന് ജയരാജന്‍ പറഞ്ഞു. വിമര്‍ശനം നേതാക്കളുടെ അന്തസിനെ ബാധിക്കുമെങ്കില്‍ ഇവര്‍ രാഷ്ട്രീയം മതിയാക്കുകയാണ് നല്ലതെന്ന് ജയരാജന്‍ പറഞ്ഞു. മഹല്ല് കമ്മറ്റി അംഗങ്ങള്‍ ലീഗ് പ്രവര്‍ത്തകരാണെന്നും അപരിഷ്‌കൃത തീരുമാനങ്ങള്‍ എടുക്കുന്ന ഇവരോട് വിശ്വാസികള്‍ യോജിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു

Tags : Fatwa  FB 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ