General News

ചമതച്ചാലിലെ മരണക്കെണി, അഞ്ചു കുരുന്നു ബാല്യങ്ങള്‍ ഒടുങ്ങി

Sun, May 29, 2016

Arabianewspaper 4604
ചമതച്ചാലിലെ മരണക്കെണി, അഞ്ചു കുരുന്നു ബാല്യങ്ങള്‍ ഒടുങ്ങി

ഒഴിവുകാലം ബന്ധുവീട്ടില്‍ ആസ്വദിക്കാനെത്തിയ അഞ്ചു കുരന്നു ബാല്യങ്ങള്‍ കണ്ണൂര്‍ ശ്രീകണ്ഠപുരത്തെ ചമതച്ചാലിലെ തിരുര്‍ പുഴയില്‍ ഒടുങ്ങി. പുഴയില്‍ മുങ്ങിക്കുളിക്കാനായി പോയ കുട്ടികള്‍ കയത്തില്‍ പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ മൂന്നു മണിയോടെയാണ് സഹോദരരുടെ മക്കളായ അറു പേര്‍ പുഴയില്‍ കുളിക്കാനിറങ്ങിയത്.


വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ വലിയ വെള്ളമുണ്ടായിരുന്നില്ലെന്നാണ് രക്ഷിതാക്കള്‍ കരുതിയത്. എന്നാല്‍, കഴിഞ്ഞ ദിവസം പെയ്ത വേനല്‍ മഴയെ തുടര്‍ന്ന് ചെറിയ ഒഴുക്കും വെള്ളക്കൂടുതലും ഉണ്ടായിരുന്നു.


പുഴയില്‍ കുളിക്കാതെ ഒരാള്‍ മാത്രം കരയില്‍ ഇരുന്നിരുന്നു. സഹോദരങ്ങള്‍ ഒഴുകി പോകുന്നത് കണ്ട് ഈ കുട്ടിയാണ് നിലവിളിച്ചത്. തുടര്‍ന്ന് ശബ്ദം കേട്ടെത്തിയവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അഞ്ചു പേരും മരണപ്പെടുകയായിരുന്നു.


പയ്യാവൂര്‍ സെന്റ് ആന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഒരിജ സലിജന്‍ (13) സെബാന്‍ സലിജന്‍ (7), ഇവരുടെ പിതാവിന്റെ സഹോദരി അനിതയുടെ മക്കളായ അഖില്‍ (15), ആയല്‍ (12), പിതാവിന്റെ സഹോദരന്‍ ബിനോയ്യുടെ മകന്‍ മാനിക് (12) എന്നിവരാണ് മുങ്ങി മരിച്ചത്.

Tags : drown 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ