Crime News

മലയാളികളെയടക്കം അഞ്ചു ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചു മൂടിക്കൊന്ന കേസില്‍ സൗദി പൗരന്‍മാര്‍ക്ക് വധ ശിക്ഷ

Sat, Jun 18, 2016

Arabianewspaper 6670
മലയാളികളെയടക്കം അഞ്ചു ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചു മൂടിക്കൊന്ന കേസില്‍ സൗദി പൗരന്‍മാര്‍ക്ക് വധ ശിക്ഷ

ആറു വര്‍ഷം മുമ്പ് രണ്ട് മലയാളികളെ അടക്കം അഞ്ചു ഇന്ത്യക്കാരെ ജീവനോടെ കൃഷിയിടത്തില്‍ കുഴിച്ചു മൂടി കൊന്ന കേസില്‍ സ്വദേശി പൗരന്‍മാര്‍ക്ക് വധശിക്ഷ. രണ്ട് വര്‍ഷം മുമ്പ് കൃഷിയിടത്തില്‍ കുഴിയെടുത്തവരാണ് അസ്ഥി കുടങ്ങള്‍ കണ്ടെത്തിയത്.


കാണാതായ തൊഴിലാളികളുടെ ബന്ധുക്കളുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ച് ഡിഎന്‍എ ഫലം പുറത്തു വന്നതോടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ഇവരുടേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്.


കൊല്ലം കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റില്‍ ഷാജഹാന്‍, തിരുവനന്തപുരം കല്ലമ്പലം വടക്കേവിള സലിം അബ്ദുള്‍ ഖാദര്‍, കന്യാകുമാരി സ്വദേശികളായ ലാസര്‍, ബഷീര്‍ ഫാറുഖ്., ഷെയ്ഖ് എന്നിവരെയാണ് ദാരുണമായി കൊലപ്പെടുത്തിയത്.


സ്‌പോണ്‍സറുടെ മകളെ അപമാനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ തൊഴിലാളികളില്‍ ഒരാളെ കെട്ടിയിട്ടു പിഡിപ്പിക്കുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്താനെത്തിയ മറ്റുള്ളവരേയും സുഹൃത്തുക്കളുടെ സഹായത്താല്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇവരെ കൈകള്‍ ബന്ധിച്ച് വായ മൂടിക്കെട്ടി മുറിയിലിട്ടു പൂട്ടി.


തുടര്‍ന്ന് മദ്യപിക്കുകയും മയക്കു മരുന്നു ഉപയോക്കികയും ചെയ്തു. ഇതിന്റെ ലഹരിയില്‍ അഞ്ചു പേരേയും കൃഷിയിടത്തിലുണ്ടായിരുന്ന കുഴിയിലിട്ടു മൂടി. ഇവരുടെ തിരിച്ചറിയല്‍ രേഖകളും ഇതിലിട്ടു മൂടി. ജീവനോടെയാണ് കുഴിച്ചു മുടിയതെന്ന് ഇവര്‍ സമ്മതിച്ചു,.


വര്‍ഷങ്ങള്‍ക്കു ശേഷം തോട്ടം പാട്ടത്തിനെടുത്തയാള്‍ കൃഷിയാവശ്യത്തിന് കുഴിയെടുത്തപ്പോഴാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. മരിച്ചവരുടെ തിരിച്ചറിയില്‍ രേഖകള്‍ കുഴിയില്‍ നിന്നും കിട്ടിയത് കേസില്‍ വഴിത്തിരിവായി. എന്നാല്‍, ശ്ാസ്ത്രീയ പരിശോധനകള്‍ നടത്തി മരിച്ചവര്‍ ഇവരാണെന്ന് തെളിയിക്കുകയായിരുന്നു. മദ്യത്തിന്റേയും മയക്കു മരുന്നിന്റേയും ലഹരിയിലാണ് തങ്ങള്‍ കുറ്റം ചെയ്‌തെന്ന് ഇവര്‍ വാദിച്ചെങ്കിലും കോടതി ഇത് തള്ളികളഞ്ഞു. വധ ശിക്ഷ ഉടന്‍ നടപ്പിലാകുമെന്നാണ് സൂചന.

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ