Vehicle News

ക്രാഷ് ടെസ്റ്റില്‍ അഞ്ച് ഇന്ത്യന്‍ കാറുകള്‍ പരാജയപ്പെട്ടു

Tue, May 17, 2016

Arabianewspaper 8628
ക്രാഷ് ടെസ്റ്റില്‍ അഞ്ച് ഇന്ത്യന്‍ കാറുകള്‍ പരാജയപ്പെട്ടു

രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങല്‍ പാലിക്കുന്നതിനുള്ള ക്രാഷ് ടെസ്റ്റില്‍ പ്രമുഖ ഇന്ത്യന്‍ കാറുകള്‍ പരാജയപ്പെട്ടു. ഗ്ലോബല്‍ ന്യു കാര്‍ അസസ്‌മെന്റ് പ്രോഗ്രാം നടത്തിയ ടെസ്റ്റിലാണ് മാരുതി സുസുക്കി ഇക്കൊ, സെലോറിയൊ, റെനൊ ക്വിഡ്, മഹീന്ദ്രയുടെ സ്‌കോര്‍പിയോ, ഹ്യുണ്ട്യെ ഇയോണ്‍ എന്നിവയാണ് പരാജയപ്പെട്ടത്.


മുന്‍വശത്തിരിക്കുന്ന യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള എയര്‍ ബാഗടക്കമുള്ളവയാണ് പരാജയപ്പെട്ടത്. കാറിനുള്ളില്‍ ഇരിക്കുന്നവര്‍ക്ക് നേരിട്ടുള്ള ഇടിയില്‍ പരിക്കേല്‍ക്കുന്ന തരത്തിലാണ് വാഗനത്തിന്റെ രൂപകല്പന.


എയര്‍ ബാഗിന്റെ ഉപയോഗം ക്യത്യമായി ആസുത്രണം ചെയ്ത് ഘടിപ്പിക്കാന്‍ ഈ കാറുകള്‍ ഇനിയും ശ്രമിക്കേണ്ടിയിരിക്കുന്നു.


റെനൊയുടെ ക്വിഡിന് എയര്‍ ബാഗില്ലെന്നതും വലിയ സുരക്ഷാ പോരായ്മയാെന്ന് എന്‍സിഎപി സിഇഒ പറയുന്നത്. മണിക്കൂറില്‍ അറുപതു കിലോമീറ്ററില്‍ വാഹനം ഓടിച്ചാണ് ടെസ്റ്റ് നടത്തിയത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ക്ക് രണ്ട് സ്റ്റാറുകളാണ് പരമാവധി ലഭിച്ചത്. എയര്‍ബാഗില്ലാത്ത കാറിന് സ്റ്റാര്‍ നല്‍കിയില്ല. വാഹനത്തിന്റെ ഫ്രയിം ദുര്‍ബലമാണെന്നും ഇതു മൂലം ചെറിയ ആഘാതം പോലും താങ്ങാനാവാതെ തകര്‍ന്നു തരിപ്പണമാകുമെന്നും ഇദ്ദേഹം പറയുന്നു. മാരുതി സുസുക്കിയുടെ സെലേറിയോയ്ക്ക് ഒരു സ്റ്റാര്‍ ലഭിച്ചു,.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ