General News

ഇന്ത്യാക്കാരിയായ വീട്ടു ജോലിക്കാരിയെ സൗദിയില്‍ പീഡിപ്പിച്ചു കൊന്നെന്ന് പരാതി

Sat, Jun 18, 2016

Arabianewspaper 8248
ഇന്ത്യാക്കാരിയായ വീട്ടു ജോലിക്കാരിയെ സൗദിയില്‍ പീഡിപ്പിച്ചു കൊന്നെന്ന് പരാതി

വീട്ടു ജോലിക്കായി സൗദിയിലെത്തിയ ഇന്ത്യാക്കാരിയായ യുവതിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഹൈദരബാദ് സ്വദേശിയായ അസീമ (23) ആണ് മരിച്ചതായി വീട്ടിലേക്ക് സന്ദേശം വന്നത്.


കിംഗ് സൗദ് ആശുപത്രിയില്‍ വെച്ചാണ് മരണമെന്നും ഇവരുടെ വീട്ടിലേക്ക് വിളിച്ചയാള്‍ പറഞ്ഞു.


കഴിഞ്ഞ ഡിസംബറിലാണ് അസീമ സൗദിയിലേക്ക് വീട്ടു ജോലിക്കായി പോയത്. വിസിറ്റ് വീസയിലെത്തിയ അസീമയെ ട്രാവല്‍ ഏജന്റ് വിസ പുതുക്കാതെ മുറിയില്‍ അടച്ചിട്ടു പീഡിപ്പിച്ചതായാണ് ആരോപണം.


ജോലി ചെയ്യുന്ന വീട്ടില്‍ അപമാനവും മര്‍ദ്ദനവും നേരിടുകയാണെന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും അസീമ അടുത്തിടെ ബന്ധുക്കളെ വിളിച്ച് പറഞ്ഞിരുന്നു. അസിമ മരിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ