General News

മക്കയില്‍ സൗദി സേനയും ഭീകരരും ഏറ്റുമുട്ടി ; 4 മരണം

Sat, Jun 18, 2016

Arabianewspaper 1487
മക്കയില്‍ സൗദി സേനയും ഭീകരരും ഏറ്റുമുട്ടി ; 4 മരണം

മക്കയില്‍ തീവ്രവാദികളെ തുരത്തിയ സൗദി സുരക്ഷാ സേന നാലു പേരെ കൊലപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് കൊല്ലപ്പെട്ടവരെന്ന് സൗദി അധികൃതര്‍ അറിയിച്ചു.


മക്ക നഗരത്തിനു സമീപം ഭീകരരര്‍ ഒളിഞ്ഞിരിക്കുന്നതായി സൂചന ലഭിച്ച സുരക്ഷാ സേന ഇവിടെയത്തി ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു. രണ്ടു ഭീകരരെ വെടിവെച്ചു കൊന്നപ്പോള്‍, രണ്ടു പേര്‍ സ്വയം ബോംബ് പൊട്ടിച്ചു ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.


വ്യാഴാഴ്ചയാണ് സംഭവം. വിശുദ്ധ തീര്‍ത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്ന നഗരമായതിനാല്‍ ഭീകരരുടെ ലക്ഷ്യം വ്യക്തമായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു,


സെപ്തംബറില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 1979 ല്‍ മക്കനഗരത്തില്‍ ഭീകരര്‍ പ്രവേശിച്ചിരുന്നുവെങ്കിലും ഇവരെ കീഴടക്കിയിരുന്നു

Tags : ISIS  Saudi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ