General News

ഒമാനില്‍ കൊല്ലപ്പെട്ട ചിക്കുവിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു

Sat, Jun 18, 2016

Arabianewspaper 8187
ഒമാനില്‍ കൊല്ലപ്പെട്ട ചിക്കുവിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു

ഒമാനില്‍ പത്തു ദിവസം മുമ്പു അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ആറിന് നെടുമ്പാശേരിയില്‍ എത്തിച്ചു,. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവരെത്തി മൃതദേഹം ഏറ്റുവാങ്ങി. ഒമാന്‍ പോലീസിന്റെ ക്ലിയറന്‍സ് ലഭിച്ച ശേഷമാണ് ഞായറാഴ്ച രാത്രി ഒരു മണിക്ക് സലായില്‍ നിന്ന ഒമാന്‍ എയര്‍ വിമാനത്തില്‍ എത്തിച്ചത്. സലാലയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എല്ലാ പേപ്പറുകളും തയ്യാറാക്കിയിരുന്നു..പ്രധാനമന്ത്രി, വിദേഷകാര്യമന്ത്രി മുഖ്യമന്ത്രി എന്നിവര്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാനാകാതെ മൃതദേഹം വിട്ടു നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു ഒമാന്‍ പോലീസ്. ഭര്‍ത്താവ് ലിന്‍സണെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും വരെ ലിന്‍സണെ വിട്ടയ്ക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്. ചിക്കുവിന്റെ മൃേേദഹം കറുകുറ്റിയിലെ വീട്ടില്‍ എത്തിച്ച ശേഷം ഉച്ചകഴിഞ്ഞ് സംസ്‌കരിക്കും

Tags : Keralalite 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ