General News

സൗദിയിലെ നിര്‍മാണ കമ്പനിയില്‍ നിന്ന് അരലക്ഷം പേരെ പിരിച്ചു വിട്ടു

Sat, Jun 18, 2016

Arabianewspaper 8340
സൗദിയിലെ നിര്‍മാണ കമ്പനിയില്‍ നിന്ന് അരലക്ഷം പേരെ പിരിച്ചു വിട്ടു

സൗദിയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പ് അര ലക്ഷത്തോളം ജീവനക്കാരെ പിരിച്ചു വിട്ടതായി റിപ്പോര്‍ട്ടുകള്‍. ആഗോള ക്രൂഡോയില്‍ വിപണിയില്‍ തിരിച്ചടി ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍മാണം ഉള്‍പ്പടെയുള്ള മേഖലകളില്‍ നിക്ഷേപങ്ങള്‍ കുറയ്ക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് ഈ നീക്കം.


സൗദിയുള്‍പ്പടെയുള്ള ഗള്‍ഫ് മേഖലകളില്‍ ബിസിനസ് ഉള്ള ബിന്‍ലാദന്‍ ഗ്രൂപ്പില്‍ രണ്ട് ലക്ഷത്തോളം ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്.


ബിന്‍ ലാദന്‍ ഗ്രൂപ്പ് അരലക്ഷത്തോളം വരുന്ന ജീവനക്കാരുടെ കരാര്‍ റദ്ദാക്കിയതായി സൗദി പത്രമായ അല്‍ വദനാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശികളായ തൊഴിലാളികളാണ് പിരിച്ചവിടപ്പെട്ടവരെല്ലാം. പലര്‍ക്കും നാലുമാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ലെന്നും ഇതിനാല്‍ പലരും രാജ്യം വിട്ടു പോകാന്‍ തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ചിലര്‍ കമ്പനിയില്‍ പ്രതിഷേധമിരിക്കുകയാണെന്നും പറയപ്പെടുന്നു. എന്നാല്‍, ഇതു സംബന്ധിച്ച യാതൊരു വാര്‍ത്തയും കമ്പനി സ്ഥിരീകരിച്ചിട്ടില്ല.


 

Tags : Saudi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ