General News

നാദാപുരത്തെ സിപിഎം ബോംബ് രാഷ്ട്രീയത്തിനെതിരെ യുഡിഎഫ്

Thu, Apr 28, 2016

Arabianewspaper 7095
നാദാപുരത്തെ സിപിഎം ബോംബ് രാഷ്ട്രീയത്തിനെതിരെ യുഡിഎഫ്
നാദാപുരത്ത് നാടന്‍ ബോംബ് നിര്‍മിക്കുന്നതിനിടെ മൂന്നു സിപിഎം നേതാക്കള്‍ക്ക് പരിക്ക് പറ്റിയ സംഭവം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസും ലീഗും ബിജെപിയും രംഗത്ത്.

തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലേറിയാല്‍ നാദാപുരം മേഖലയില്‍ സംഘര്‍ഷവും ആക്രമണത്തിനും സിപിഎം പദ്ധതിയിടുന്നതായാണ് ഇത് സൂചിപ്പിക്കുന്നതെന്ന് മുന്‍പ് സിപിഎം -ലീഗ് സംഘര്‍ഷമുണ്ടായ സ്ഥലമെന്നത് ചൂണ്ടിക്കാട്ടി യുഡിഎഫ് പറയുന്നു.

പി ജയരാജന് കണ്ണൂരില്‍ പ്രവേശനം ഇല്ലാത്തതിനെ തുടര്‍ന്ന് കോഴിക്കോട് വടകരയിലാണ് താമസമെന്നും നാദാപുരത്ത് ബോംബ് നിര്‍മാണത്തിന് ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും ബിജെപിയും ആരോപിക്കുന്നു.

ബുധനാഴ്ച അര്‍ദ്ധ രാത്രിയാണ് നാദാപുരം കല്ലാച്ചി തെരുവപറമ്പില്‍ ആളൊഴിഞ്ഞ വീ്ട്ടില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയവരാണ് പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നും സ്റ്റീല്‍ കണ്ടെയ്‌നറുകളും വെടിമരുന്നും കണ്ടെടുത്തു., ഇവരില്‍ രണ്ടു പേര്‍ മുമ്പും ബോംബ് നിര്‍മാണവുമായി ബന്ധ്‌പ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ സിപിഎമ്മിന് യാതൊരു പങ്കുമില്ലെന്ന് പാര്‍ട്ടി നാദാപുരം ഏരിയാകമ്മറ്റി പറഞ്ഞു,.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ