Books News

തോമസ് ഐസികിന്റെ ഫെയ്‌സ്ബുക്ക് ഡയറി

Sun, Apr 24, 2016

Arabianewspaper 14250
തോമസ് ഐസികിന്റെ ഫെയ്‌സ്ബുക്ക് ഡയറി

സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപ്പെട്ട ഇടതു പക്ഷ നേതാക്കളില്‍ ഒരാളാണ് മുന്‍ ധനമന്ത്രി ഡോ തോമസ് ഐസക്,. ഫെയ്‌സുബുക്കില്‍ പല വിഷയങ്ങളിലും അഭിപ്രായ.പ്രകടനം നടത്തിയ ഐസ്‌ക് അടുത്തിടെ തന്റെ കുറിപ്പുകള്‍ സമാഹരിച്ച് പുസ്തകമാക്കാന്‍ തീരുമാനിച്ചുു.


ഫെയ്‌സ്ബുക്ക് ഡയറി എന്ന പേരില്‍ പുസ്തകം നടന്‍ മമ്മൂട്ടിയാണ് പ്രകാശനം ചെയ്തത്. തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനിടെയാണ് ഇടതു പക്ഷ ബുദ്ധിജീവി കുടിയായ ഐസക് പുസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്.


രാഷ്ട്രീയ വിഷയങ്ങള്‍ കൂടാതെ മാലിന്യ നിര്‍മാര്‍ജ്ജനം, കൃഷി എന്നിവയെക്കുറിച്ചുള്ള കുറിപ്പുകളും ഉണ്ട്. ഫെയ്‌സ്ബുക്കില്‍ താന്‍ തുടങ്ങി വെച്ച ചര്‍ച്ചകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ജനപക്ഷത്തേക്ക് കൊണ്ടുവരാനും ചര്‍ച്ച തുടരാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് തോമസ് ഐസ്‌ക് പറയുന്നു.


പ്രമുഖ പ്രസാധകരായ ഡിസി ബുക്‌സാണ് പുസ്തകം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഒരോ പോസ്റ്റിന്റേയും ലിങ്കുകള്‍ ക്യുആര്‍ കോഡ് വഴി പേജില്‍ തന്നെ നല്‍കിയിട്ടുണ്ട്. വായനക്കാര്‍ക്ക് പോസ്റ്റിലുള്ള അഭിപ്രായങ്ങള്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഫെയ്‌സ്ബുക്ക് താളിലെത്തി രേഖപ്പെടുത്താം.


ഡിസി ബുക്കിന്റെ ഓണ്‍ലൈന്‍ സ്റ്റോറിലും പുസ്തകം ലഭ്യമാണ്.

Tags : book review 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ