General News

ഒമാനിലെ സലാലയില്‍, കവര്‍ച്ചാ ശ്രമത്തിനിടെ ഗര്‍ഭിണിയായ മലയാളി നേഴ്‌സ് കുത്തേറ്റു മരിച്ചു

Sat, Jun 18, 2016

Arabianewspaper 12044
കവര്‍ച്ചാ ശ്രമത്തിനിടെ ഒമാനില്‍ ഗര്‍ഭിണിയായ മലയാളി നേഴ്‌സ് കുത്തേറ്റു മരിച്ചു

ഒമാനിലെ സലാലയിലെ അപ്പാര്‍്ട്ടുമെന്റില്‍ മലയാളി നേഴ്‌സ് കുത്തേറ്റു മരിച്ചത് മോഷണ ശ്രമത്തിനിടെയെന്ന് സൂചന. അങ്കമാലി സ്വദേശിയായ ചിക്കുവാണ് മരിച്ചത്. ചിക്കു ജോലിചെയ്യുന്ന സലാലയിലെ ബാദര്‍ അല്‍ സമ ആശുപത്രിയിലെ ജീവനക്കാരനാണ് ഭര്‍ത്താവ് റോബര്‍ട്ട്.


ചിക്കുവിന്റെ ഡ്യുട്ടി സമയമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന ഭര്‍ത്താവ് റോബര്‍ട്ട് അന്വേഷിച്ചു ചെന്നപ്പോഴാണ് കുത്തേറ്റു മരിച്ച നിലയില്‍ ഭാര്യയെ കണ്ടത്. രാത്രി പത്തുമണിക്ക് ചിക്കു ഡ്യൂട്ടിക്ക് എത്തേണ്ടതായിരുന്നു. രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ചിക്കുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.


നാലു മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ചിക്കുവിന്റെ മൃതദേഹം സുല്‍ത്താന്‍ ഖാബുസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.


ചിക്കുവിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ പാടുകളുണ്ട് പോലീസ് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.


 


 

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ