Film review News

ആരാധകര്‍ക്ക് കണിയൊരുക്കി വിജയ്‌യുടെ തെരി

Thu, Apr 14, 2016

Arabianewspaper 19207
ആരാധകര്‍ക്ക് കണിയൊരുക്കി വിജയ്‌യുടെ തെരി facebook.com/vivek.dinakaran.9

വിഷുവിന് പുലര്‍ച്ചെ കേരളത്തിലെ വിജയ് ആരാധകര്‍ കണികണ്ടത് തെരി യെന്ന പുതിയ ചിത്രമായിരുന്നു. അഞ്ചു മണിക്കായിരുന്നു ആദ്യ ഷോ. തിരുവനന്തപുരത്ത് 12 തീയ്യറ്റുകളിലായാണ് വിഷു ദിനം തെരിയെത്തിയത്. ഒറ്റ ദിവലം 42 ഷോയാണ് ഒരുക്കിയിട്ടുള്ളത്.


ആറ്റ്‌ലി ഒരുക്കിയ സൂപ്പര്‍ ആക്ഷന്‍ -ത്രില്ലര്‍ -റൊമാന്റിക് -കോമഡി ചിത്രമാണ് തെരി.


നാലോളം പടങ്ങള്‍ ഇറങ്ങിയിട്ടും മലയാളിയുടെ വിഷു ദിനത്തിലും അന്യഭാഷക്കാരനൊരുത്തന്‍ ഇവിടെ വന്നു 202 തീയ്യറ്ററുകളില്‍ പടം ഓടിക്കണമെങ്കില്‍ അത് വിജയ് ആയിരിക്കണമെന്ന് ആരാധകര്‍ പറയുന്നു. 2015 ല്‍ ചിമ്പു ദേവനൊപ്പം ചേര്‍ന്ന് ഇറക്കിയ പുലി എന്ന ചിത്രം വിചാരിച്ചത്രയും വിജയം കണ്ടിരുന്നില്ല. 118 കോടി മുടക്കി എടുത്ത ചിത്രം നേടിയത് 101 കോടി മാത്രമാണെന്നാണ് ബോക്‌സ്ഓഫീസ് കണക്കുകള്‍.


ഇതിനു ശേഷം കരുതലോടെയാണ് വിജയ് ആറ്റിലിക്കൊപ്പം ചേര്‍ന്നത്. പുലി രണ്ടടി പിന്നോട്ട് പോകുന്നത് നാലടി മുന്നോട്ട് ചാടാനാണെന്ന ടാഗ് ലൈനുമായി സോഷ്യല്‍ മീഡിയയില്‍ വിജയ് ആരാധകര്‍ എത്തിയിട്ടുണ്ട്. ചിത്രത്തെ കുറിച്ച് ആരാധകര്‍ക്ക് മികച്ച അഭിപ്രായമാണുള്ളത്. ചിത്രം കണ്ടവരൊക്കെ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു.


ഒരു പ്രേക്ഷകന്റെ റിവ്യു 


■കേട്ടുശീലമുള്ളതോ ഊഹിക്കാവുന്നതോ ആയ കഥ. എന്നാൽ മേക്കിംഗ് കൊണ്ട്, ന്യൂനതകൾ മറയ്ക്കപ്പെട്ടിരിക്കുന്നു. നല്ല തിരക്കഥ, ഉജ്ജ്വല സംഭാഷണങ്ങൾ, നിലവാരമുള്ള മേക്കിംഗ്. താൻ ഷങ്കറിന്റെ അസിസ്റ്റന്റാണ് എന്ന് പറയാതെ പറയിക്കും വിധമുള്ള ഗാനചിത്രീകരണങ്ങൾ ആയിരുന്നു. ഫൈറ്റിംഗ് എടുത്തുപറയേണ്ടതാണ്. സമീപകാലത്ത്, തമിഴ് സിനിമകളിൽ കണ്ട ഏറ്റവും ആവേശകരമായ സംഘട്ടനരംഗങ്ങൾ ഈ ചിത്രത്തിൽ കാണാവുന്നതാണ്. ■വ്യത്യസ്ഥമായ രീതിയിൽ ആരംഭിച്ചു എങ്കിലും, ഇടയ്ക്ക് ത്രിൽ നഷ്ടപ്പെടുത്തി, എന്നാൽ ഇടവേളയോടടുത്തപ്പോൾ ഉജ്വലമാക്കിയ ആദ്യപകുതിയും, സീരിയസ് മൂഡിൽ തുടങ്ങി, മടുപ്പിക്കാതെ മുൻപോട്ടുപോയ രണ്ടാം പകുതിക്കൊടുവിൽ, മികച്ച ഉപസംഹാരവും. ■ചിത്രത്തിന്റെ മൂന്നിലൊന്നു ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് കേരളത്തിലാണെന്ന തും, എമി ജാക്സൻ, വിജയ് തുടങ്ങിയവരുൾപ്പ െടെയുള്ളവർ മലയാളം സംസാരിക്കുന്നു എന്നതും, ആവേശകരമായിത്തോന്നി. അച്ഛനമ്മമാരുടെ മൃതദേഹത്തിനു മുൻപിൽ വിലപിക്കുന്ന ഒരു ഹിന്ദിക്കാരൻ ബാലൻ ഉൾപ്പെട്ട , രോമാഞ്ചജനകമായ ഒരു രംഗമുണ്ട്, ആരും എഴുന്നേറ്റുനിന്നു കയ്യടിച്ചു പോവുമെന്നുറപ്പ്. ■പ്രതിബന്ധങ്ങളെ തൃണവത്കരിച്ചുകൊണ്ട്, നീതി പാലിക്കുന്നതിൽ ഉറച്ചുനിൽക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് വ്യക്തിജീവിതതിൽ നേരിട്ടേക്കാവുന്ന വെല്ലുവിളികൾ ചിത്രത്തിൽ വ്യക്തമാക്കപ്പെടുന്നതോടൊപ്പം, ചെന്നൈ പ്രളയമടക്കം, ചില ആനുകാലിക പ്രശ്നങ്ങളും, ചിത്രത്തിൽ പ്രതിപാദിക്കപ്പ െട്ടിട്ടുണ്ട്. ■ഡെൽഹി പീഢനക്കേസിലെ വിധി ഉൾപ്പെട്ട, ഇന്ത്യൻ ഭരണഘടനയിലെ അനൗചിത്യപരമായ നിയമവ്യവസ്ഥക്ക്‌ പരോക്ഷമായി മറുപടി കൊടുക്കുന്ന രംഗങ്ങളും ചിത്രത്തിൽ കാണാവുന്നതാണ്. മരണക്കിടക്കയിൽ, പറയുവാനുള്ള, പ്രാധാന്യമർഹിക്കുന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു തീർക്കുവാൻ വേണ്ടി മാത്രം അൽപ്പ ജീവൻ അവശേഷിപ്പിച്ച ശരീരങ്ങൾ, നായകന്റെ മാതൃബന്ധം എടുത്തുകാണിക്കുവാനായുള്ള ചില രംഗങ്ങൾ, ജീവൻ അപകടത്തിലാവാത്ത ശരീരഭാഗത്തേക്ക്‌ മാത്രം ഉന്നം വെയ്ക്കപ്പെട്ട വെടിയുണ്ടകൾ തുടങ്ങിയ ചില ക്ലീഷേ രംഗങ്ങളും,

Advertisement here

Like Facebook Page :
 

Social media talks

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ