Film review News

പ്രതീക്ഷയോളമെത്താത്ത പെരുംനുണയന്‍

Sun, Apr 03, 2016

Arabianewspaper 20601
പ്രതീക്ഷയോളമെത്താത്ത പെരുംനുണയന്‍

പേര് സത്യ നാരായണന്‍, പക്ഷേ, പറയുന്നതെല്ലാം കല്ലുവെച്ച നുണ. അപൂര്‍വ മനോരോഗമായ സ്യുഡോളൊജിയ ഫന്റാസ്റ്റികയ്ക്ക അടിമ. വാ തുറക്കുന്നത് നുണ പറയാന്‍ മാത്രം.


നുണകളുടെ മേല്‍ കെട്ടിപ്പൊക്കിയ വന്‍ കൊട്ടാരത്തിലിരുന്നു വീമ്പു പറയുകയും പിന്നെ ചീട്ടു കൊട്ടാരം പോലെ ഇതു തകര്‍ന്നു വീഴുകയും ചെയ്യുന്ന നിരവധി റൊമാന്റിക് കോമഡികള്‍ ചിത്രം മുതല്‍ ഇങ്ങോട്ട് മലയാളി പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. റാംജി റാവു സ്പീക്കിംഗിലും , ഇന്‍ ഹരിഹര്‍ നഗറിലും ഈ നുണയും കോമഡിയും മലയാളികള്‍ കണ്ടതാണ്. പ്രിയദര്‍ശനും. സിദ്ദിഖ് ലാലും ഇത് നിരവധി തവണ പയറ്റിയിട്ടുണ്ട്.


നീണ്ട ഇടവേളയ്ക്കു ശേഷം ഹിറ്റ് ചിത്രങ്ങളുടെ ശില്പികളായ സിദ്ദിഖും ലാലും വീണ്ടും ഒത്തൊരുമിച്ചപ്പോഴും നുണയുടെ കോമഡിയില്‍ പൊതിഞ്ഞ കഥയാണ് തിരഞ്ഞെടുത്തത്.


എളുപ്പം പൊളിയാവുന്ന സോപ്പു കുമിളപോലുള്ള നുണകളുമായി നടക്കുന്ന സത്യനാരായണന്റെ കിടു കോമഡി നമ്പറുകളാണ് ആദ്യ പകുതിയെ സമ്പന്നമാക്കുന്നത്. അഞ്ജലി എന്ന പെണ്‍കുട്ടിയെ പ്രേമിക്കുന്ന സത്യന്‍ നുണകളുടെ കഥ ഒന്നിനൊന്നു കെട്ടിപൊക്കുന്നു.


മൈ ബോസു പോലുള്ള ചിത്രങ്ങളില്‍ നടത്തിയ പ്രകടനത്തോടൊപ്പം തന്നെ കിംഗ് ലയറിയും ദിലീപ് കാഴ്ചവെയ്ക്കുന്നുണ്ട്. മുഴുനീള കോമഡി ചിത്രം എന്നു വിശേഷണം നല്‍കാവുന്നതാണ് ഈ ചിത്രം.


പ്രേമത്തിലെ മഡോണയുടെ അഞ്ജലിയും ദിലീപിന്റെ കഥാപാത്രത്തൊട് ചേര്‍ന്നു നില്‍ക്കുന്നു. മോഡലിന്റെ റോളില്‍ ഫാഷന്‍ ഷോയില്‍ ഒതുങ്ങിപ്പോകാവുന്ന കഥാപാത്രത്തെ മികച്ച അഭിനയചാരാതയോടെ മഡോണ പരമാവധി മെച്ചെപ്പെടുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്.


കോമഡിക്ക് ദിലീപിന്റെ സെക്കന്‍ഡ് ഫിഡില്‍ വായനാക്കാരനായി എത്തുന്ന ബാലു വര്‍ഗീസും, ആശാ ശരത്, ലാല്‍ ജോയ് മാത്യു എന്നിവരും തങ്ങളുടെ ഭാഗം മികച്ചതാക്കി., വെക്കേഷന്‍ കാലത്തെ രസച്ചിത്രമെന്നതിലുപരി കിംഗ് ലയറിന്‍ കാര്യമായൊന്നും തരാനില്ല. ചിരിപ്പിച്ചു കൊല്ലുമെന്ന് കരുതി തീയ്യറ്റിലെത്തുന്നവര്‍ക്ക് ആദ്യ പകുതിയിലെ മുപ്പതു മിനിട്ടോളം കേ്ാമഡി വെടിക്കെട്ടുകള്‍ കേള്‍ക്കാം.


എന്നാല്‍, ദിലിപിന്റേത് കോമഡിക്കു വേണ്ടിയുള്ള ഓവര്‍ ആക്ടിംഗാണെന്നാണ് പ്രേക്ഷകരില്‍ ചിലരുടെ അഭിപ്രായം. കേരളത്തിലെ 127 പ്രദര്‍ശന ശാലകളിലാണ് കിംഗ് ലയറെത്തിയത്. സ്‌കൂളടച്ചതിനാല്‍ കുട്ടികളുടേയും കുടുംബങ്ങളുടേയും തിരക്കായിരുന്നു തീയ്യറ്ററുകളില്‍. ഈ ചിത്രം ഈ പ്രേക്ഷകര്‍ക്കു വേണ്ടിയുള്ളതാണെന്ന് ദിലീപും പറയുന്നു. ടു കണ്‍ട്രീസ് എന്ന ചിത്രത്തിനു ശേഷം ഏതാണ്ട് സമാനമായ കോമാഡിയാണ് കിംഗ് ലയറിലതെന്നും പ്രേക്ഷകര്‍ പറയുന്നു.


വില്ലാളി വീരന്‍, ശൃംഗാര വേലന്‍ തുടങ്ങിയ സിനിമകളിലേതു പോലെ തന്നെയാണ് കിംഗ് ലയറും അണിയിച്ചൊരുക്കിയിരിക്കുന്നതെന്നും മറ്റു ചിലര്‍ പറയുന്നു.


ആദ്യ പകുതി കോമഡി നിറഞ്ഞതാണെന്നും എന്നാല്‍, രണ്ടാം പകുതി ശൂന്യമാണെന്നും സിദ്ദിഖ് ലാലിന്റെ മടങ്ങി വരവില്‍ ഇതിലുമേറെ പ്രതീക്ഷിച്ചിരുന്നതായുമായി ഭൂരിഭാഗം അഭിപ്രായപ്പെടുന്നു. വേഷവിധാനവും സ്റ്റൈലും സിനിമയക്ക് പ്രത്യേക ലുക്ക് നല്‍കുന്നു. അലക്‌സ് പോളിന്റെ സംഗീതം പ്രേക്ഷകര്‍ക്ക് രസിക്കുമെന്ന് തോന്നുന്നില്ല.


 

Tags : Film Review 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ