Film review News

കട്ടക്കലിപ്പിന്റെ കലിയിളക്കം

Sun, Mar 27, 2016

Arabianewspaper 24209
കട്ടക്കലിപ്പിന്റെ  കലിയിളക്കം facebook.com/KaliCinemaOfficial

അകാരണമായി ക്ഷോഭിക്കുന്നത് യുവത്വത്തിന്റെ പ്രസരിപ്പിന്റെ ലക്ഷണമാണ്. ക്ഷുഭിത യൗവനം എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഈ മനോനിലയെ അനുഭവിച്ചിട്ടുള്ളവരും മറികടന്നുവരുമാണ് പലരും. തൊട്ടതിനും പിടിച്ചതിനുമൊക്കെ കലഹിക്കുന്നവര്‍ പല പ്രശ്‌നങ്ങളിലും ജീവിതത്തില്‍ അഭിമുഖികരിക്കും. ഈ ഒരു അനുഭവമില്ലാത്ത ആരും ഈ ഭൂമിയില്‍ കാണില്ലായിരിക്കാം. എന്നാലും കലി കയറിയ കഥാപാത്രത്തെ കാണാന്‍ സമീര്‍ താഹിര്‍ എന്ന സംവിധായകന്‍ അവസരം ഒരുക്കിയിട്ടുണ്ട്.


പൊതുവെ സൗമ്യനായി മാത്രം ജീവിതത്തിലും ഓണ്‍സ്‌ക്രീനിലും കാണാറുള്ള ദുല്‍ഖറിനെ ആദ്യവസാനം കലികയറിയ യുവാവായി കാണാനെത്തിയവരാരും നിരാശരാകില്ല. തമാശ, പ്രണയം, സംഘട്ടനം, ചേസിംഗ് ഒടുവില്‍ സസ്‌പെന്‍സ് എന്നിങ്ങനെ തുടക്കംമുതല്‍ പല ഭാവങ്ങളും കലി കാണിച്ചു തരുന്നുണ്ട്.


സിദ്ദു എന്ന നായകനും അഞ്ജലി എന്ന നായികയും അവരുടെ ഇടയില്‍ എത്തുന്ന പ്രകാശനുമാണ് സിനിമയുടെ കേന്ദ്രം. ബാങ്ക് ജീവനക്കാരനായ സിദ്ദുവും സഹപ്രവര്‍ത്തകനായ പ്രകാശനും തമാശപകരുന്ന സീനുകളിലൂടെ കലിയെ പുരോഗമിപ്പിക്കുന്നു. മസിനഗുഡിയിലേക്കുള്ള യാത്രിയില്‍ കട്ടക്കലിപ്പു പുുറത്തെടുക്കുന്ന സിദ്ദുവും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കാതല്‍. ദുല്‍ഖറും നായികയായി എത്തുന്ന പ്രേമം ഫെയിം സായി പല്ലവിയും മികവാര്‍ന്നതും തന്‍മയത്വം നിറഞ്ഞതുമായ അഭിനയ മൂഹൂര്‍ത്തമാണ് കലിയില്‍ പുറത്തെടുത്തിരിക്കുന്നത്.


ട്രയിലര്‍ കണ്ട് നിരാശയിലായ പലരേയും തീയ്യറ്ററില്‍ എത്തിച്ചപ്പോള്‍ ആവേശം കൊള്ളിച്ചു, റൊമാന്റിക് ത്രില്ലര്‍ എന്ന വിഭാഗമാണെങ്കിലും അത്യന്തികമായി കലി ഒരു കുടുംബ ചിത്രമാണ്. മുന്‍കോപം മൂക്കിന്‍രെ തുമ്പത്താണെന്നത് അക്ഷരാര്‍ത്ഥത്തില്‍ കാണിച്ചു തരുന്ന സിദ്ധാര്‍ത്ഥും ഇതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് തടിയൂരാന്‍ യത്‌നിക്കുന്ന അജ്ഞലിയും നമുക്കു ചുറ്റും കണ്ടേക്കാം , ഒരു പക്ഷേ, നമ്മളില്‍ ഒരാളുമായേക്കാം.


എടുത്തു ചാട്ടവും കോപവും ചെറുപ്പക്കാരെ എവിടെ കൊണ്ട് ചെന്നിത്തിക്കുന്നുവെന്ന ഗുണപാഠവും സമീര്‍ പറഞ്ഞുവെയ്ക്കുന്നുണ്ട്. സൗബിന്‍ ഷാഹിറും, ചെമ്പന്‍ വിനോദും വിനായകനും ദുല്‍ഖറിനൊപ്പം അഭിനയ മികവ് കാഴ്ചവെയ്ക്കുന്നുണ്ട്.


കോപം അടിസ്ഥാന വികാരമായുള്ള സിദ്ദു പ്രണയത്തില്‍ പോലും കലിപ്പുകലര്‍ത്തുന്നു. മുന്‍കൂട്ടി നോട്ടീസ് തരാതെയാണ് പ്രണയം എത്തുന്നത്. കലിയും അങ്ങിനെ തന്നെ. പ്രണയം വിവാഹത്തിലെത്തിക്കുമെങ്കില്‍ കലി എത്തിക്കുന്നത് കലഹത്തിലേക്കും കുഴപ്പങ്ങളിലേക്കുമാണ്.


മുഖത്ത് വിരിയുന്ന ചിരിയുമായി, പ്രേമത്തിലെ മലരില്‍ നിന്നും കുഴപ്പത്തിലകപ്പെടുന്ന കലിയലെ അഞ്ജലിയിലേക്ക് എത്തിയപ്പോള്‍ സായി പല്ലവി തന്റെ അഭിനയവൈഭവത്തിന്റെ റേഞ്ച് വെളിപ്പെടുത്തി. തമിഴ് ചുവയുള്ള മലയാളം സംഭാഷണം സായി പല്ലവി തന്നെ നല്‍കിയതാണ്. ഗോപി സുന്ദറിന്റെ ഗാനങ്ങള്‍ക്ക് എടുത്തു പറയത്തക്ക സവിശേഷതകള്‍ ഒന്നും ഇല്ല.


എന്നാല്‍, ആദ്യ പകുതിയില്‍ നിന്നും വ്യത്യസ്തമായി കഥാഗതിക്ക് അനുസരിച്ച് ചിത്രത്തിന്റെ ഒരോ ഫ്രയിമിനും നല്‍കിയ ട്രീറ്റ് എടുത്തു പറയാവുന്നതാണ്. നഗരത്തില്‍ നിന്നും വശ്യമനോഹരമായി ഗ്രാമായ മസിനഗുഡിയിലേക്കുള്ള യാത്രയിലെ ഗ്രാമീണ പശ്ചാത്തലമുള്ള വിജന പാതകളും ഇരുട്ടിന്റെ അകമ്പടിയും ചെമ്പന്‍ വിനോദ് , വിനായകന്‍ തുടങ്ങിയ കഥാപാത്രങ്ങളും അനുഭവത്തിന്റെ പുതിയ പാതകള്‍ വെട്ടിത്തുറക്കുന്നതാണ്. പ്രണയം, തമാശ എന്നിവയില്‍ നിന്നും വ്യത്യസ്തമായി ത്രില്ലര്‍ എത്തുമ്പോള്‍ ഫ്രെയിമുകള്‍ക്ക് വന്ന വ്യത്യാസം കലിയുടെ ഭാവഹാവാദികള്‍ പ്രേക്ഷകരിലേക്ക് പകര്‍ന്നാട്ടം നടത്താന്‍ പോന്നവയാണ്.


ബോറടിപ്പിക്കാതെ രംഗങ്ങള്‍ക്ക് മിതവേഗവും ചാരുതയുമേകിയത് വിവേക് ഹര്‍ഷന്റെ എഡിറ്റിംഗും ഗിരീഷ് ഗാംഗാധരന്റെ ക്യാമറയുമാണ്.

Advertisement here

Like Facebook Page :
 

Social media talks

Kali Official Trailer

KALI Malayalam Movie Official Trailer| Dulquer Salmaan | Sai Pallavi | Directed by Sameer Thahir

Posted by Kali on Friday, March 25, 2016
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ