Local News

കോഴിക്കോടിനും ചുട്ടു പൊള്ളുന്നു

Sat, Mar 19, 2016

Arabianewspaper 11670
കോഴിക്കോടിനും ചുട്ടു പൊള്ളുന്നു

കേരളത്തില്‍ ഏറ്റവും അധികം ചുട് പാലക്കാട് ജില്ലയിലും കൊല്ലത്ത് പുനലൂുരിലുമാണ് രേഖപ്പെടുത്താറ്. തമിഴ്‌നാടിനോടുള്ള സാമിപ്യവും ചൂടുകാറ്റുമാണ് ഇവിടെ വിനയാകുന്നത്. എന്നാല്‍, വയനാടു ചുരത്തില്‍ നിന്നുള്ള വടക്കു കിഴക്കന്‍ കാറ്റുള്ളതിനാല്‍ കോഴിക്കോടിനു കാര്യമായ ചൂടു അനുഭവപ്പെടാറില്ല.


പക്ഷേ, അടുത്ത കാലത്തായി കോഴിക്കോട് ജില്ലയെ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും കടുത്ത ചുടും പിടികൂടിയിരിക്കുകയാണ്.


ഏപ്രില്‍ മെയ് മാസങ്ങള്‍ക്കു മുമ്പെ നാട്ടില്‍ കടുത്ത വേനലാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് ജില്ലയില്‍ അടുത്ത കാലത്തെ ചൂട് 37 ഡിഗ്രിയാണ്. മാര്‍ച്ച് പതിമൂന്നിന് 38.6 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. ഇത് ഏപ്രില്‍ മാസത്തോടെ 39 എത്തുമെന്നാണ് കരുതുന്നത്.


സൂര്യതാപം പാലക്കാട്ടു നിന്നും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ച കഴിഞ്ഞ് മൂന്നു മണിവരെയുള്ള സമയത്ത് പുറത്തിറങ്ങിയാല്‍ സൂര്യതാപത്തിനു സാദ്ധ്യതയേറും.


കഴിഞ്ഞ രണ്ടു വര്‍ഷമായി വേനല്‍ക്കാലത്തെ കോഴിക്കോട് ജില്ലയിലെ ശരാശരി ചൂട് 36 ഡിഗ്രി യായിരുന്നു. ഇതാണ് 39 ലേക്ക് എത്തുന്നത്.


ഹൃദ്രാഗികള്‍, കുട്ടികള്‍., സ്ത്രീകള്‍, പ്രായമേറിയവര്‍ എന്നിവര്‍ക്ക് ചിലപ്പോള്‍ മരണം വരെ സംഭവിക്കാവുന്നതാണ് 40 ഡിഗ്രിയോട് അടുത്ത ചുട്. തൊലിപ്പുറത്ത് പൊള്ളലേറ്റ പാടുകള്‍ ഉണ്ടാകുക, കുമിള പൊങ്ങുക, കരിവാളിപ്പ് ഉണ്ടാകുക ഇതെല്ലാം സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്.


കോഴിക്കോട് ജില്ലാ ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച് ജനങ്ങളില്‍ ബോധവത്കരണത്തിനായി ഊര്‍്ജജിത ശ്രമം ആരംഭിച്ചിട്ടുണ്ട്.

Tags : Heat wave 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ