General News

മെത്രാന്‍ കായലിന് അവകാശവാദവുമായി ഓര്‍ത്തഡോക്‌സ് സഭ

Sun, Mar 13, 2016

Arabianewspaper 9919
മെത്രാന്‍ കായലിന് അവകാശവാദവുമായി ഓര്‍ത്തഡോക്‌സ് സഭ

കുമരകത്തെ വിവാദമായ മെത്രാന്‍ കായലിന് അവകാശ വാദവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്. നിലം നികുത്തന്നതിന് ഡെവലപ്പര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് അഞ്ഞൂറേക്കറോളം വരുന്ന പാടശേഖരമായ മെത്രാന്‍ കായല്‍ വാര്‍ത്തകൡ നിറയുന്നത്.


രാജഭരണ കാലത്ത് തങ്ങള്‍ക്ക് ലഭിച്ചതാണ് ഈ സ്ഥലമെന്നും ഇതിന് രേഖകള്‍ ഉണ്ടെന്നും സഭ പറഞ്ഞു, 1920 കളില്‍ തിരുവിതാം കൂര്‍ മഹാരാജാവായിരുന്ന ശ്രീമുലം തിരുനാളാണ് തങ്ങള്‍ക്ക് കൃഷി ഇറക്കാനായി സ്ഥലം തന്നത്. മദ്ധ്യ തിരുവിതാകുറില്‍ കടുത്ത ഭക്ഷ്യ ക്ഷാമം വന്നപ്പോഴാണ് കായല്‍ നികത്തി പാട ശേഖരം നിര്‍മിച്ചത്.


378 ഏ്ക്കറാണ് തങ്ങള്‍ക്ക് ദാനമായി ലഭിച്ചത്. ഇതിന്റെ രേഖകള്‍ ഇപ്പോഴുമുണ്ട്. സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികളും മെത്രോന്‍മാരും ചേര്‍ന്നാണ് കൃഷി ഇറക്കിയത്. സെമിനാരി കായല്‍ എന്നായിരുന്നു ആദ്യം ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് മെത്രാന്‍ കായല്‍ എന്ന പേരു ലഭിച്ചു. പിന്നീട് നാട്ടുകാര്‍ക്ക് പാട്ടത്തിനു കൃഷിക്കായി നല്‍കി. പില്‍ക്കാലത്ത് പലരും ഭുമി സ്വന്തമാക്കുകയായിരുന്നു.


പതിനായിരം ക്വിന്റല്‍ നെല്‍ ഇവിടെ ഉത്പാദിപ്പിച്ചിരുന്നു. ഭൂപരിഷ്‌കരണ നിയമം വന്നപ്പോള്‍ പാട്ടത്തിനെടുത്തവര്‍ ഭൂമി കൈക്കലാക്കുകയായിരുന്നു. മെത്രാന്‍ കായല്‍ സഭയ്ക്ക തിരികെ നല്‍കിയാല്‍ കൃഷി ഇറക്കാന്‍ തയ്യാറാണെന്നു സഭ നേതൃത്വം പറയുന്നു.


യുഎഇ ആസ്ഥാനമായ റാക്കിന്‍ഡോ എന്ന സ്വകാര്യ ഡെവലപ്പറാണ് ഇവിടെ ഫാം വില്ലേജ് നിര്‍മിച്ച് റിസോര്‍ട്ടും മറ്റും പണിയാന്‍ തയ്യാറെടുക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ