General News

ഇറ്റാലിയന്‍ സാഹിത്യകാരന് ഉമ്പര്‍ട്ടോ എക്കോ അന്തരിച്ചു

Sat, Feb 20, 2016

Arabianewspaper 28144
ഇറ്റാലിയന്‍ സാഹിത്യകാരന് ഉമ്പര്‍ട്ടോ എക്കോ അന്തരിച്ചു

പ്രമുഖ ഉത്താരാധുനിക നോവലിസ്റ്റ് ഉമ്പര്‍ട്ടോ എക്കോ അന്തരിച്ചു. 84 വയസായിരുന്നു. ഇറ്റലിയിലെ വസതിയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം വെള്ളിയാഴ്ച അന്തരിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്.


ദ നെയിം ഓഫ് ദ റോസ്, ഇയര്‍ സീറോ, ദ ഐലന്റ് ഓഫ് ദ ഡൈ ബിഫോര്‍ എന്നിവയാണ് പ്രധാന കൃതികള്‍.


ദ നെയിം ഓഫ് ദ റോസ് ഏറെ പ്രചാരം നേടിയിരുന്നു. 1989 ല്‍ ഇത് ചലച്ചിത്രമാക്കിയിരുന്നു. ഇയര്‍ സീറോ കഴിഞ്ഞ വര്‍ഷമാണ് പുറത്തു വന്നത്.


ബാലസാഹിത്യത്തിലും സാഹിത്യ വിമര്‍ശനത്തിലും എക്കോയുടെ കൃതികള്‍ ഉണ്ട്. പറഞ്ഞ കഥകളാണ് ഒരോ കഥയും പറയുന്നത്. താന്‍ ഒരു തത്വചിന്തകനാണെന്ന് സ്വയം പ്രഖ്യാപിച്ച എക്കോ സാന്‍ മരിയനോ സര്‍വ്വകലാശാലയില്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗം ആരംഭിക്കാന്‍ മുന്‍ കൈ എടുത്തു.


വാരാന്ത്യത്തില്‍ മാത്രമാണ് താന്‍ എഴുതുന്നതെന്നും അദ്ദേഹം ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. 50 വയസുള്ളപ്പോഴാണ് ആദ്യ നോവല്‍ അദ്ദേഹം എഴുതിയത്.


എഴുത്ത് എന്നത് പ്രണയ കര്‍മമാണെന്നാണ് എക്കോ പറയുന്നത്. ഇരുപതോളം നോണ്‍-ഫിക്ഷന്‍ പുസ്തകങ്ങളും എക്കോ രചിച്ചിട്ടുണ്ട്. ഏഴു നോവലുകളാണ് എക്കോയുടെ പേരിലുള്ളത്. ദ നെയിം ഓഫ് ദ റോസസിന്റെ ഒരു കോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. മുപ്പതു ഭാഷകളില്‍ ഇത് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Tags : Umberto Eco 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ