Local News

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മരക്കൊമ്പ് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

Thu, Feb 18, 2016

Arabianewspaper 20833
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മരക്കൊമ്പ് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ മരക്കൊമ്പൊടിഞ്ഞ് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു, ഒന്നാം വര്‍ഷ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥിനി അനുഷയാണ് മരിച്ചത്. മറ്റ് ആറു പേര്‍ക്ക് പരിക്കേറ്റുു

സമീപമുണ്ടായിരുന്ന നയന, സുജില, ഹരിത, ശ്രീലക്ഷ്മി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തൃശൂര്‍ അമല ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു,.

കാലികറ്റ് സര്‍വ്വകലാശാല സോണല്‍ കലോല്‍സവം നടക്കുന്നതിനിടെയാണ് മരം വീണത്. കോളേജ് ഗ്രൗണ്ടിനോട് ചേര്‍ന്ന നിന്നിരുന്ന മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞു വീണത്. ഇവിടെ പാര്‍ക്കു ചെയ്തിരുന്ന കാറുകളും തകര്‍ന്നു.

ശനിയാഴ്ച സ്റ്റേജ് മത്സരങ്ങള്‍ നടക്കാനിരിക്കെയാണ് അപകടം. അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന സ്ഥലത്താണ് അപകടം. മരിച്ച അനിഷയോടുള്ള ആദര സൂചകമായി കലോത്സവം മാറ്റിവെച്ചു.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ