General News

കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

Wed, Feb 17, 2016

Arabianewspaper 29029
കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു
പ്രമുഖ കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 61 വയസായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അക്ബര്‍ കക്കട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ മുന്നു മണിയോടെയാണ് വിടപറഞ്ഞത്.


കോഴിക്കോട് നാദാപുരം കക്കട്ടില്‍ ജനിച്ച അക്ബര്‍ അദ്ധ്യാപകനായിരുന്നു. കലര്‍പ്പില്ലാത്ത നാടന്‍ ഭാഷയില്‍ സരസമായി കഥകള്‍ പറയുന്ന അക്ബര്‍ അദ്ധ്യാപകഎഴുത്തിന്റെ പുതിയ വാതായനം മലയാളത്തിനു മുന്നില്‍ അവതരിപ്പിച്ചു. നോവലുകളും അദ്ധ്യാപക സര്‍വ്വീസ് സ്റ്റോറിയും രചിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്, എസ് കെ പൊറ്റക്കാട് അവാര്‍ഡ്, ജോസഫ് മുണ്ടശേരി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സര്‍ഗ സമീക്ഷ്, മൈലാഞ്ചിക്കാറ്റ്, സ്‌ത്രൈണം, മൃത്യുയോഗം, സ്‌കൂള്‍ ഡയറി, അധ്യയന യാത്ര. തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

ജമീലയാണ് ഭാര്യ, മക്കള്‍ : സിതാര, സുഹാന
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ