Vehicle News

ആഗോള കാര്‍ കമ്പനികള്‍ പുതിയ മോഡലുകളുമായി ഡെല്‍ഹിയിലേക്ക് , ആദ്യ. ദിവസം 51 ലോഞ്ചുകള്‍

Thu, Feb 04, 2016

Arabianewspaper 39631
ഡെല്‍ഹി ഓട്ടോ എക്‌സ്‌പോ 2016- , ആദ്യ. ദിവസം 51 ലോഞ്ചുകള്‍

ഡെല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോ 2016 ന് ആഗോള കാര്‍ നിര്‍മാണ കമ്പനികളെല്ലാം തങ്ങളുടെ ഏറ്റവും പുതിയ മോഡലകളുമായി എത്തി. ആദ്യ ദിനം 51 ലോഞ്ചുകളാണ് അരങ്ങേറിയത്.


സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ആഗോള കാര്‍ വിപണി കുപ്പുകുത്തിയതിനെ തുടര്‍ന്നാണ് കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയെ ലക്ഷ്യം വെച്ചിരിക്കുന്നത്. 2008 മുതല്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക് 90 ശതകോടി ഡോളര്‍ രക്ഷാഫണ്ട് അനുവദിച്ച അമേരിക്കയിലും സ്ഥിതി ഇതുവരെ മെച്ചെപ്പെട്ടിട്ടില്ല. ഇതിനെ തുടര്‍ന്നാണ്. ഇടത്തരം ആഡംബര കാറുകള്‍ക്ക് ഇന്ത്യയില്‍ വന്‍ സാധ്യത തെളിഞ്ഞത്.


ഡീസല്‍ എസ് യു വി കള്‍ക്കാണ് ഏറെ ആരാധകര്‍ എന്ന് ഡെല്‍ഹി എക്‌സ്‌പോ തെളിയിക്കുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന എക്‌സ്‌പോയ്ക്ക് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ ദിവസം 51 പുതിയ മോഡലുകളുടെ ഫസ്റ്റ് ലുക്ക് അവതരണം നടന്നു.യ


20 രാജ്യങ്ങളില്‍ നിന്നായ് കാറുകളും ബൈക്കുകളും ഇവിടെ എത്തിയിട്ടുണ്ട്.


ആദ്യ ദിനം മാധ്യമപ്രവര്‍ത്തകര്‍ക്കും ബിസിനസ്‌കാര്‍ക്കുമായി നിജപ്പെടുത്തിയരുന്നു. വെള്ളിയാഴ്ച മുതല്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ഫെബ്രുവരി ഒമ്പതുവരെയാണ് പ്രദര്‍ശനം.


മാരുതിയുടെ മിനി എസ് യു വി വിടാര ബ്രസ, ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ, ഹ്യുണ്ടെയ് ടുസന്‍, മെഴ്‌സിഡെസ് ബെന്‍സ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ ജിഎല്‍എസി , എസ് ക്ലാസ് കാബ്രിയോലെ, ജഗ്വാര്‍ എക്‌സ് ഇ സ്‌പോര്‍ട്‌സ് സലൂണ്‍, ഔഡി ആര്‍8വി10 പ്ലസ്, ഹോണ്ടയുടെ ഏഴു സീറ്റുള്ള ബിആര്‍ വി എന്നിവയും ആദ്യ ദിനം മുഖം പുറത്തുകാണിച്ചവരില്‍ ഉള്‍പ്പെടും.


ഇരു ചക്ര വാഹനങ്ങളുടെ വന്‍ നിരയും എക്‌സ്‌പോയില്‍ എത്തിയിട്ടുണ്ട്. 100 സിസി സാധാരണ ബൈക്കുകളില്‍ നിന്നും ഇടത്തരക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ഒന്നു മാറ്റിപ്പിടിക്കുന്നതാണ് ഡെല്‍ഹി എക്‌സ്‌പോ വെളിപ്പെടുത്തുന്നത്. യുവാക്കളെ ആകര്‍ഷിക്കാനുള്ള ആഡംബര ബൈക്കുകളുടെ നിരകളില്‍ ഹോണ്ട. സുസുക്കി യമഹ എന്നിവരും ഉണ്ട്.


ഇന്നോവ ക്രിസ്റ്റ -ഇന്തോനേഷ്യയില്‍ ആദ്യം ഇറങ്ങിയ ക്രിസ്റ്റ ഡെല്‍ഹിയിലുമെത്തി. പഴയ ഇന്നോവയില്‍ നിന്നും വ്യത്യസ്തതകളുമായാണ് ക്രിസ്റ്റയുടെ വരവ്. 180 സെന്റീമീറ്റര്‍ നീളക്കുടുതലാണ് ഇതിനുള്ളത്. 60 മില്ലിമീറ്റര്‍ വീതിയും 45 മില്ലിമീറ്റര്‍ ഉയരവും കുടുതലായുണ്ട്.


ടെയില്‍ ലാമ്പുകളും മറ്റും ന്യൂജനറേഷന്‍ ലുക്ക് നല്‍കിയാണ് ക്രിസ്റ്റയുടെ വരവ്. ഹെഡ് ലാമ്പുകളും മുന്‍വശത്തെ ഗ്രില്ലുകളും പകല്‍ സമയം കത്തുന്ന എല്‍ഇഡി ലൈറ്റുകളും പുതുമയാണ്.


ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ വിന്‍ഡോസ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍ ബട്ടണ്‍സ്, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍്, ജിപിഎസ്, ബ്ലൂടൂത്ത് എന്നിവയും ഇതിലുണ്ട്.


ഡീസലും പെട്രോളും എഞ്ചിനുകള്‍ ലഭ്യമാണ്. പത്തുമുതല്‍ 16 ലക്ഷം വരെയാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറും വില.


Advertisement here

Like Facebook Page :
 

Related Videos


Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ