Local News

ആന്ധ്രയിലെ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശികള്‍ മരിച്ചു

Mon, Jan 18, 2016

Arabianewspaper 19499
ആന്ധ്രയിലെ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശികള്‍ മരിച്ചു
ബംഗളൂര്‍-ഹൈദരബാദ് റോഡിലുണ്ടായ. വാഹാനാപകടത്തില്‍ കാസര്‍കോട് സ്വദേശി റോബിനും കുടുംബത്തിലെ മറ്റ് നാലംഗങ്ങളും മരിച്ചു. കാറോടിച്ചിരുന്ന ആന്ധ്ര സ്വദേശിയും അപകടത്തില്‍ മരിച്ചു,

കര്‍ണൂലിനടുത്ത് പൊന്‍തുരുത്തില്‍ പുലര്‍്‌ച്ചെ രണ്ടു മണിയോടെയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നു കരുതുന്നു. കാര്‍ ഡിവൈഡിറിലിടിച്ച് മറിയുകയായിരുന്നു. കാസര്‍കോട് ജേലമ്പാടി സ്വദേശി റോബിന്‍, ഭാര്യ ജിസ്‌മോള്‍, ഇവരുടെ നാലര മാസം പ്രായമുള്ള കുഞ്ഞ് റോബിന്റെ പിതാവ് ദേവസ്യ, മാതാവ് ത്രേസ്യ എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ മാമോദീസ ചടങ്ങു കഴിഞ്ഞ് ഹൈദരബാദിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍.

കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി ഹൈദരബാദില്‍ സ്‌കൂള്‍ നടത്തുകയായിരുന്നു റോബിനും കുടുംബവും.
Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ