Local News

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 13 ജീവനക്കാര്‍ എച്ച് ഐ വി ഭീഷണിയില്‍

Wed, Jan 06, 2016

Arabianewspaper 8298
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 13 ജീവനക്കാര്‍ എച്ച് ഐ വി ഭീഷണിയില്‍

        ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കം 13 ജീവനക്കാര്‍ എച്ച് ഐ വി ഭീഷണിയില്‍.അപകടത്തില്‍പെട്ടെത്തിയ രോഗിയെ പരിചരിക്കയും പരിശോധിക്കയും ചെയ്ത ഡോക്ടര്‍മാര്‍,നഴ്‌സ്,തുടങ്ങിയ ജീവനക്കാര്‍ ആണ് ഇപ്പോള്‍ എച്ച് ഐ വി ഭീഷണിയില്‍ ചികില്‍സ തേടിയിരിക്കുന്നത്.


        മതിയായ സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തതയാണ് കാരണം,കൈയ്യുറ മാത്രം ധരിച്ചാണ് രോഗിയുടെ ജീവന്‍ നില നിര്‍ത്താനുളള പ്രാഥമിക ചികിത്സ നല്‍കിയത്.ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രക്തജന്യ രോഗങ്ങളുടെ സുരക്ഷാകിറ്റുകള്‍ ആരോഗ്യ വകുപ്പ് വിതരണം ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.


       ഡിസംബര്‍ 29നാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആള്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. രോഗിക്ക് എച്ച് ഐ വി സാധ്യത തോന്നിയ ഡോക്ടര്‍മാര്‍ എച്ച്‌ഐവി പരിശോധന നടത്തുകയും, ഫലം സ്ഥിരീകരിച്ച ശേഷം ജീവനക്കാര്‍ അടക്കമുള്ളവര്‍ പ്രതിരോധചികില്‍സക്ക് വിധേയരാവുകയും ചെയ്തു

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ