General News

ഗുജറാത്തി എഴുത്തുകാരന്‍ രഘുവീര്‍ ചൗധരിക്ക് ജ്ഞാനപീഠം

Tue, Dec 29, 2015

Arabianewspaper 22222
ഗുജറാത്തി എഴുത്തുകാരന്‍ രഘുവീര്‍ ചൗധരിക്ക് ജ്ഞാനപീഠം
ഗുജറാത്തി നോവലിസ്റ്റും കവിയുമായ രഘുവീര്‍ ചൗധരിക്ക് ഈ വര്‍ഷത്തെ ജ്ഞാന പീഠ പുരസ്‌കാരം. കവിയായി സാഹിത്യ ജീവിതം തുടങ്ങിയ ചൗധരി പിന്നീട് നോവലെഴുത്തിലേക്ക് തിരിയുകയായിരുന്നു.


ഗുജറാത്ത് സര്‍വ്വകലാശാലയില്‍ പ്രഫസറായിരുന്നു. ഗുജറാത്തി പത്രങ്ങളില്‍ പതിവായി ലേഖനങ്ങള്‍ എഴുതാറുള്ള ചൗധരി സാമുഹ്യ -സാംസ്‌കാരിക രംഗത്തും സജീവമാണ്.

പ്രമുഖ വിമര്‍ശകനായ ഡോ.നംവാര്‍ സിംഗ് അദ്ധ്യക്ഷനായ പുരസ്‌കാര നിര്‍ണയ സമിതിയാണ് നംവാറിന് ജ്ഞാനപീഠ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. 11 ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം.

എണ്‍പതോളം പുസ്തകങ്ങളുടെ രചയിതാവാണ് ചൗധരി. അമൃത, വേണുവത്സല, സോമതീര്‍ത്ഥം, രുദ്രമഹാലയ തുടങ്ങിയവയാണ് പ്രശസ്തമായ കൃതികള്‍. 1977 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Tags : Jnanpith 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ