Local News

സ്റ്റുഡിയോ തീയിട്ടു നശിപ്പിച്ചു, പത്തു ലക്ഷത്തിന്റെ നഷ്ടം

Sun, Dec 27, 2015

Arabianewspaper 3028
സ്റ്റുഡിയോ തീയിട്ടു നശിപ്പിച്ചു, പത്തു ലക്ഷത്തിന്റെ നഷ്ടം
സോഷ്യല്‍ മീഡിയയില്‍ മതനിന്ദാത്മകമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയ യുവാവിന്റെ സ്റ്റുഡിയോ തീയിട്ടു നശിപ്പിച്ച നിലയില്‍. കണ്ണൂര്‍ തളിപ്പറമ്പിലെ പി റഫീക്കിന്റെ സ്റ്റുഡിയോയാണ് അജ്ഞാതര്‍ തിവെച്ചത്. പത്തു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.

വിലപിടിപ്പുള്ള ക്യാമറയും എഡിറ്റിംഗ് -ശബദ് ലേഖന ഉപകരണങ്ങളും നശിച്ചു. ഇസ്ലാമിനെ കുറിച്ചുള്ള ഗ്രൂപ്പില്‍ പര്‍ദ്ദ ധാരണത്തെ കുറിച്ച് റഫീഖ് നടത്തിയ കമന്റ് ചിലര്‍ ഏറ്റു പിടിക്കുകയും ഇത് കലഹത്തിനു കാരണമാകുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്.

തനിക്ക് ഭീഷണികള്‍ വന്നെങ്കിലും കാര്യമാക്കിയിരുന്നില്ലെന്ന് റഫീഖ് പറയുന്നു. തീ വെയ്ക്കുന്നതിനു മുമ്പ് സ്റ്റുഡിയോ തല്ലിത്തകര്‍ത്തിയ നിലയിലായിരുന്നു.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ