General News

സൗന്ദര്യപ്പട്ടം മാറിമറിഞ്ഞു, മിസ് യൂണിവേഴ്‌സ് കീരിടം ഫിലിപ്പിന്‍സ് സുന്ദരിക്ക്,

Mon, Dec 21, 2015

Arabianewspaper 31654
സൗന്ദര്യപ്പട്ടം മാറിമറിഞ്ഞു, മിസ് യൂണിവേഴ്‌സ് കീരിടം ഫിലിപ്പിന്‍സ് സുന്ദരിക്ക്,

നാടകീയ രംഗങ്ങള്‍ക്കു ശേഷം ഈ വര്‍ഷത്തെ വിശ്വസുന്ദരിപ്പട്ടം മിസ് ഫിലിപ്പിന്‍സ് പിയ അലോന്‍സോ വര്‍ട്‌സ്ബച്ചിന്. ഫൈനല്‍ റൗണ്ടില്‍ എത്തിയ മിസ് കൊളംബിയ അരിയഡ്‌ന ഗു്യട്ടിറെസ് മിസ് യൂണിവേഴ്‌സ് എന്ന പ്രഖ്യാപനം പരിപാടി അവതരിപ്പിച്ച സ്റ്റീവ് ഹാര്‍വി പ്രഖ്യാപിച്ചു, ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് സൗന്ദര്യ കിരീടം തലയില്‍ അണിയിക്കുകയും ചെയ്തു.


എന്നാല്‍, പിന്നീട് തെറ്റു മനസിലാക്കിയ സംഘാടകര്‍ അരിയാഡ്‌നയില്‍ നിന്നും കീരിടം ഊരി പിയ യ്ക്ക് വെച്ചു കൊടുക്കുകയായിരുന്നു, അരിയാഡ്‌ന രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു,.


സ്റ്റേജിലേക്ക് വീണ്ടും നടന്നു വന്ന് തനിക്ക തെറ്റുപറ്റിയെന്നും ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ സ്റ്റീവ് ഹാര്‍വി സൗന്ദര്യ. റാണി മിസ് ഫിലിപ്പിന്‍സ് ആണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.


ഈ സമയം വേദിയില്‍ ഉണ്ടായിരുന്ന പിയ ഇതെല്ലാം കണ്ട് അത്ഭുതപ്പെടുന്നുണ്ടായിരുന്നു.




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ