Fashion News

44 വര്‍ഷങ്ങള്‍ക്കു ശേഷം ഇറാഖില്‍ സുന്ദരിപ്പട്ട മത്സരം

Mon, Dec 21, 2015

Arabianewspaper 33863
44 വര്‍ഷങ്ങള്‍ക്കു ശേഷം ഇറാഖില്‍ സുന്ദരിപ്പട്ട  മത്സരം

നാല് പതിറ്റാണ്ടുകള്‍ക്കു ശേഷം ഇറാഖില്‍ മിസ് ഇറാഖ് മത്സരം നടന്നു. ഇറാഖിന്റെ തനതായ സ്ത്രീ സൗന്ദര്യത്തിനായുള്ള മത്സരമായിരുന്നു നടന്നത്. പരമ്പരാഗത വേഷവിധാനങ്ങളിലാണ് സുന്ദരികള്‍ അണിനിരന്നത്. സാധാരണ സ്ത്രീ സൗന്ദര്യ മത്സരങ്ങളിലേതുപോലെ ശരീര വടിവു കാണിക്കുന്ന നീന്തല്‍ വേഷമൊന്നും ഇല്ലായിരുന്നു,.


തദ്ദേശീയരായ നിരവധി പേരുടെ സാന്നിദ്ധ്യത്തില്‍ നടന്ന മത്സരത്തില്‍ ഷെയ്മ അബ്ദുല്‍റഹ്മാന്‍ എന്ന 20 കാരി സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടു.


ഇറാഖില്‍ യാഥാസ്ഥിതികതയ്ക്ക് മാറ്റം വരുന്നതില്‍ സന്താഷമുണ്ടെന്ന് സംഘാടകര്‍ പറയുന്നു. പക്ഷേ, കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് മത്സരം അരങ്ങേറിയത്.


ഇതിനു മുമ്പ് 1972 ലാണ് മിസ് ഇറാഖ് മത്സരം അരങ്ങേറിയത്.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ