General News

തൃശൂരും എല്‍ഡിഎഫ് , അജിത ജയരാജന്‍ മേയര്‍

Wed, Nov 18, 2015

Arabianewspaper 4114
തൃശൂരും എല്‍ഡിഎഫ് , അജിത ജയരാജന്‍ മേയര്‍
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൃശൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫിന്റെ അജിത ജയരാജന്‍ മേയറാായി തിരഞ്ഞെടുക്കപ്പെട്ടു. കേവല ഭൂരിപക്ഷത്തിന് 28 പേരുടെ പിന്തുണ വേണമെങ്കിലും അജിതയ്ക്ക് ലഭിച്ചത് 26 വോട്ടുകള്‍ മാത്രമാണ്. ഇതില്‍ എല്‍ഡിഎഫ് വിമതന്റെ വോട്ടും ഉള്‍പ്പെടും.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ മകളുമായ സി ബി ഗീതയ്ക്ക് 23 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രണ്ടു വിമതരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതിനെ തുടര്‍ന്ന് ഇവരുടെ വോട്ടുകളും യുഡിഎഫിനു ലഭിച്ചു. ആറു വോട്ടുകള്‍ ലഭിച്ച ബിജെപി സ്ഥാനാര്‍്ത്ഥി എംഎസ് സമ്പൂര്‍ണ അയോഗ്യയായതോടെ വീണ്ടും മേയര്‍ തിരഞ്ഞെടുപ്പ് നടത്തി. ബിജെപിയുടെ ആറു പേരും വിട്ടുനിന്നതിനെ തുടര്‍ന്നാണ് അജിത വിജയിച്ചത്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ